പെരുങ്കടവിള ബ്ലോക്കിൽ വിവിധ പദ്ധതികൾ ഉദ്ഘാടനം ചെയ്തു

IMG_20230412_211219_(1200_x_628_pixel)

പെരുങ്കടവിള:പെരുങ്കടവിള ബ്ലോക്ക് പഞ്ചായത്തിലെ വിവിധ പദ്ധതികളുടെ ഉദ്ഘാടനം സി കെ ഹരീന്ദ്രന്‍ എംഎല്‍എ നിര്‍വഹിച്ചു.

പെരുങ്കടവിള ബ്ലോക്ക് പഞ്ചായത്ത് ജനകീയാസൂത്രണം 2022- 2023 – ന്റെ ഭാഗമായി നവീകരിച്ച ഓഫീസ് റൂം, ബ്ലോക്ക് ഓഫീസ് കോമ്പൗണ്ടിലെ ആര്‍.ആര്‍.എഫിന്റ പ്രവര്‍ത്തനം, ലൈബ്രറികള്‍ക്ക് അടിസ്ഥാന സൗകര്യം മെച്ചപ്പെടുത്തുന്നതിനാവശ്യമായ ഭൗതിക സാഹചര്യങ്ങളുടെ വിതരണം എന്നിവയുടെ ഉദ്ഘാടനമാണ് എം എല്‍ എ നിര്‍വഹിച്ചത്.

പെരുങ്കടവിള ബ്ലോക്ക് ഓഫീസ് അങ്കണത്തില്‍ നടന്ന ചടങ്ങില്‍ ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് ജി. ലാല്‍ കൃഷ്ണ അധ്യക്ഷത വഹിച്ചു. ലൈബ്രറി കൗണ്‍സില്‍ അംഗീകാരമുള്ള ലൈബ്രറികള്‍ക്കാണ് അടിസ്ഥാന സൗകര്യം മെച്ചപ്പെടുത്തുന്നതിനാവശ്യമായ ഉപകരണങ്ങള്‍ വിതരണം ചെയ്തത്.

കമ്പ്യൂട്ടര്‍, പ്രിന്റര്‍, സൗണ്ട് സിസ്റ്റം, മറ്റു ഫര്‍ണിച്ചറുകള്‍ എന്നിവയാണ് ബ്ലോക്ക് പരിധിയിലെ 42 ലൈബ്രറികള്‍ക്ക് വിതരണം ചെയ്തത്. 18 ലക്ഷം രൂപയാണ് ബഡ്ജറ്റ്.

ക്ലീന്‍ കേരള കമ്പനിയുമായി ചേര്‍ന്നാണ് റിസോഴ്‌സ് റിക്കവറി ഫെസിലിറ്റി സെന്ററിന്റെ ( ആര്‍ ആര്‍ എഫ്) പ്രവര്‍ത്തനം ആരംഭിച്ചത്. ഇതിനായി കുടുംബശ്രീയില്‍ നിന്ന് തിരഞ്ഞെടുത്ത നാല് വനിതകള്‍ക്ക് പരിശീലനം നല്‍കുകയും ചെയ്തു.

മൂന്ന് ലക്ഷം രൂപ ചിലവഴിച്ചാണ് ആര്‍ ആര്‍ എഫിനു വേണ്ട ഉപകരണങ്ങളും മറ്റു അനുബന്ധ സാധനങ്ങളും വാങ്ങിയത്. ഓഫീസ് നവീകരണത്തിനും അടിസ്ഥാന സൗകര്യ വികസനത്തിനുമായി 10 ലക്ഷം രൂപയാണ് ചിലവഴിച്ചത്.

Facebook
Twitter
LinkedIn
Telegram
WhatsApp
Print
Facebook
Twitter
Telegram
WhatsApp
Search

Latest News

More Popular