726 ക്യാമറകള്‍ സജ്ജം; ഇനി ഗതാഗത നിയമ ലംഘനങ്ങൾ നടത്തിയാൽ ഉടൻ കുടുങ്ങും

IMG_20230111_093756_(1200_x_628_pixel)

തിരുവനന്തപുരം : ഗതാഗത നിയമലംഘനങ്ങള്‍ പിടികൂടാൻ ആർട്ടിഫിഷ്യൽ ഇൻറലിജൻസ് ക്യാമറകൾ അടക്കം രംഗത്തിറക്കിയുള്ള സേഫ് കേരള പദ്ധതിക്ക് സർക്കാർ അംഗീകാരം.

മോട്ടോർ വാഹന വകുപ്പിൻറെ 726 ആർട്ടിഫിഷൽ ഇൻറലിജൻസ് ക്യാമറകള്‍ ഏപ്രിൽ 20ാം തീയതി മുതൽ പ്രവർത്തിക്കും. ക്യാമറകള്‍ സ്ഥാപിച്ച് ഒരു വർഷം കഴിഞ്ഞിട്ടും ധന ഗതാഗതവകുപ്പുകള്‍ തമ്മിലുള്ള തർക്കം കാരണം പ്രവർത്തിക്കാത്തത് ഏഷ്യാനെറ്റ് ന്യൂസ് റിപ്പോർട്ട് ചെയ്തിരുന്നു.

നിരത്തുകളിൽ നിയമലംഘനമുണ്ടായാൽ കൃത്യമായ തെളിവ് സഹിതം ഇനി നിർമ്മിത ബുദ്ധി ക്യാമറകളിൽ പതിയും. ഹെൽമെറ്റ് ഇല്ലാതെയുളള യാത്ര, രണ്ടിലധികം പേർ ഇരുചക്ര വാഹനത്തിൽ സഞ്ചരിക്കുന്നത്.

ലൈൻ മറികടന്നുള്ള ഡ്രൈവിംഗ്, സീറ്റ് ബെൽറ്റ് ഇടാതെയുള്ള യാത്ര, മൊബൈലിൽ സംസാരിച്ചുള്ള യാത്ര- ഇങ്ങനെയുളള കുറ്റകൃത്യങ്ങളാണ് ആദ്യം പിടിക്കുക. സോഫ്റ്റുവയർ അപ്ഡേഷൻ വഴി മാസങ്ങള്‍ക്കുള്ളിൽ അമിതവേഗതയിലുള്ള യാത്രയും പിടിക്കും

Facebook
Twitter
LinkedIn
Telegram
WhatsApp
Print
Facebook
Twitter
Telegram
WhatsApp
Search

Latest News

More Popular