തിരുവനന്തപുരം: തിരുവനന്തപുരം പ്രസ് ക്ലബിൻ്റെ ആഭിമുഖ്യത്തിൽ മുതിർന്ന വനിതാ മാധ്യമ പ്രവർത്തകരെ ആദരിച്ചു.പതിറ്റാണ്ടുകളുടെ മാധ്യമ പ്രവർത്തന ജീവിതത്തിന് ഉടമകളായ നന്ദിനി രാജേന്ദ്രൻ, തുളസി ഭാസ്കരൻ, കെ.ആർ. മല്ലിക, ഉഷ ശശി എന്നിവരെയാണ് ആദരിച്ചത്.മന്ത്രി ആൻ്റണി രാജു ഉദ്ഘാടനം ചെയ്തു.
പ്രസ് ക്ലബ് പ്രസിഡൻ്റ് എം.രാധാകൃഷ്ണൻ്റെ അദ്ധ്യക്ഷതയിൽ ചേർന്ന ചടങ്ങിൽ മുൻ മന്ത്രി വി.എം. സുധീരൻ, കേന്ദ്ര സാഹിത്യ അക്കാഡമി അവാർഡ് ജേതാവ് ഡോ. ജോർജ് ഓണക്കൂർ, മുതിർന്ന മാധ്യമ പ്രവർത്തകൻ എസ്.ആർ. ശക്തിധരൻ, ദേവാസ് ഐ ക്ലിനിക്ക് ആൻഡ് ഒപ്ടിക്കൽസ് എം.ഡി ജിഷ്ണു എം.പി എന്നിവർ സംസാരിച്ചു. പ്രസ് ക്ലബ് സെക്രട്ടറി കെ.എൻ. സാനു സ്വാഗതവും ട്രഷറർ എച്ച്. ഹണി നന്ദിയും പറഞ്ഞു.