ശ്രീറാം വെങ്കിട്ടരാമന്‌ തിരിച്ചടി; കെ എം ബഷീറിനെ വാഹനമിടിച്ചു കൊന്ന കേസിൽ നരഹത്യകുറ്റം നിലനിൽക്കും

IMG_20230413_124427_(1200_x_628_pixel)

തിരുവനന്തപുരം: മാധ്യമപ്രവർത്തകൻ കെ.എം. ബഷീറിനെ കാറിടിച്ച് കൊലപ്പെടുത്തിയ കേസിൽ ഐ.എ.എസ് ഉദ്യോഗസ്ഥൻ ശ്രീറാം വെങ്കിട്ടരാമന് തിരിച്ചടി. കേസിൽ ശ്രീറാം വെങ്കിട്ടരാമനെതിരെ നരഹത്യാക്കുറ്റം നിലനിൽക്കുമെന്ന് ഹൈക്കോടതി വ്യക്തമാക്കി.

കേസിൽ തെളിവ് നശിപ്പിക്കാൻ ശ്രമിച്ചെന്നും കോടതി ചൂണ്ടിക്കാട്ടി. നരഹത്യാക്കുറ്റം ഒഴിവാക്കിയ വിചാരണ കോടതി ഉത്തരവ് ചോദ്യംചെയ്ത് സർക്കാർ സമർപ്പിച്ച ഹർജിയിലാണ് ജസ്റ്റിസ് ബച്ചു കുര്യൻ തോമസിൻറെ ഉത്തരവ്.

നേരത്തെ തിരുവനന്തപുരം സെഷൻസ് കോടതിയാണ് ശ്രീരാമിനെതിരായ നരഹത്യാക്കുറ്റം ഒഴിവാക്കിയത്. കേസിൽ 304 പ്രകാരമുള്ള വകുപ്പുകൾ നിലനിൽക്കുമെന്ന് കോടതി അറിയിച്ചു. അമിതവേഗം ഉൾപ്പെടെയുള്ള കുറ്റങ്ങൾ ഹൈക്കോടതി ചൂണ്ടിക്കാട്ടിയതായാണ് വിവരം.

2019-ലായിരുന്നു ശ്രീറാം വെങ്കിട്ടരാമനും സുഹൃത്തും സഞ്ചരിച്ച കാർ ഇടിച്ച് കെ.എം. ബഷീർ മരിച്ചത്. കേസിൽ തനിക്കെതിരായ കുറ്റം നിലനിൽക്കില്ലെന്നായിരുന്നു ശ്രീറാമിന്റെ വാദം. അന്വേഷണ സംഘം സമർപ്പിച്ച പരിശോധനാ റിപ്പോർട്ടിൽ ശരീരത്തിൽ മദ്യത്തിന്റെ അംശമില്ലെന്ന് അദ്ദേഹം കോടതിയെ അറിയിച്ചിരുന്നു.

Facebook
Twitter
LinkedIn
Telegram
WhatsApp
Print
Facebook
Twitter
Telegram
WhatsApp
Search

Latest News

More Popular

error: Content is protected !!