വർക്കല: യുവാവിനെ നഗ്‍നനാക്കി മർദ്ദിച്ച സംഭവത്തിൽ ഒളിവിലായിരുന്ന 5 പേർ കൂടി പിടിയിൽ. ഒന്നാം പ്രതി ലക്ഷ്മിപ്രിയ നേരത്തെ അറസ്റ്റിലായിരുന്നു. അയിരൂര്‍ സ്റ്റേഷനിലാണ് കീഴടങ്ങിയത്.
കേസില്‍ ഒരാള്‍ കൂടി പിടിയിലാകാനുണ്ട്. കേസിന്‍റെ അന്വേഷണം ഊര്‍ജ്ജിതമായി മുന്നോട്ട് പോകുകയാണ്. വര്‍ക്കല അയിരൂരിലാണ് പ്രണയത്തിൽ നിന്ന് പിന്മാറാത്തതിന് യുവാവിനെ കോളേജ് വിദ്യാര്‍ത്ഥിനി ലക്ഷ്മി പ്രിയയും സുഹൃത്തുക്കളും ചേർന്ന് നഗ്‍നനാക്കി കെട്ടിയിട്ട് മര്‍ദ്ദിച്ചത്.
വര്‍ക്കല സ്വദേശിയും ബിസിഎ ഒന്നാംവര്‍ഷ വിദ്യാര്‍ത്ഥിനിയുമായ ലക്ഷ്മിപ്രിയ ഉൾപ്പെടെ ഏഴുപേര്‍ക്കെതിരെ പൊലീസ് കേസെടുത്തിട്ടുണ്ട്. അഞ്ചിനായിരുന്നു സംഭവം.