കുറ്റിച്ചൽ: കോഴിക്കൂട്ടിൽ നിന്ന് മുട്ട കുടിക്കാൻ എത്തിയ പാമ്പ് വലയിൽ കുടുങ്ങി. കുറ്റിച്ചൽ പള്ളിത്തറ അനൂപിന്റെ വീട്ടിൽ വ്യാഴാഴ്ച്ച ഉച്ചക്ക് ഒന്നരയോടെ ആണ് സംഭവം. കോഴിക്കൂട് ലക്ഷ്യമാക്കി ഇഴഞ്ഞെത്തിയ മൂർഖൻ സമീപത്തെ സുരക്ഷാ വേലിയായി വിരിച്ചിരുന്ന വലയിലാണ് കുടുങ്ങിയത്.
തുടർന്ന് വീട്ടുകാർ പരുത്തിപള്ളി വനം വകുപ്പിനെ അറിയിക്കുകയായിരുന്നു. ആർ ആർ ടി അംഗവും ബീറ്റ് ഫോറസ്റ്റ് ഓഫീസറുമായ രോഷ്നി എത്തി കത്രിക ഉപയോഗിച്ച്. ശ്രദ്ധാപൂർവ്വം വല മുറിച്ചു മാറ്റി പാമ്പിനെ രക്ഷപെടുത്തി.തുടർന്ന് വനം വകുപ്പ് ആസ്ഥാനത്ത് എത്തിച്ചു.ഇതിനെ പിന്നീട് ഉൾകാട്ടിൽ തുറന്നു വിടും