തിരുവനന്തപുരം: തിരുവനന്തപുരം മുതല്‍ കണ്ണൂര്‍ വരെയുള്ള വന്ദേ ഭാരത് വരുന്നുവെന്ന് സൂചന. പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ കൊച്ചി സന്ദർശനത്തിൽ വന്ദേ ഭാരത് ട്രെയിൻ പ്രഖ്യാപിക്കാന്‍ സാധ്യതയെന്നാണ് റിപ്പോര്‍ട്ട്. നിർമ്മാണം പൂർത്തിയായ വന്ദേ ഭാരത് ട്രെയിൻ കേരളത്തിനെന്നാണ് സൂചന.
‘യുവം’ പരിപാടി ഉദ്ഘാടനം ചെയ്യാനാണ് പ്രധാനമന്ത്രി കേരളത്തിലെത്തുന്നത്. കൊച്ചിയിലെത്തുന്ന നരേന്ദ്ര മോദി തിരുവനന്തപുരത്ത് കൂടി എത്തുമെന്നും വന്ദേ ഭാരത് ട്രെയിന്‍റെ ഫ്ലാഗ് ഓഫ് നിര്‍വഹിക്കുമെന്നുമാണ് ലഭിക്കുന്ന വിവരം. ഇക്കാര്യത്തില്‍ നാളെയോടെ ഔദ്യോഗിക സ്ഥിരീകരണം ഉണ്ടാകും.