തിരുവനന്തപുരം: പാറശാലയിൽ യുവതിക്ക് ഭർതൃപിതാവിന്റെ മർദ്ദനം. ഇന്നലെയാണ് പരശുവയ്ക്കൽ സ്വദേശി സ്റ്റീഫൻ്റെ ഭാര്യ പ്രേമലതയെ ഭർതൃപിതാവ് രാമചന്ദ്രൻ മർദിച്ചത്.
സംഭവത്തിൽ പ്രേമലത പാറശാല താലൂക്ക് ആശുപത്രിയിൽ ചികിത്സ തേടിയതിന് പിന്നാലെ പാറശാല പൊലീസിന് പരാതി നൽകി.രാമചന്ദ്രൻ സ്ഥിരമായി മർദ്ദിക്കാറുണ്ടെന്ന് പരാതിയിൽ ആരോപിക്കുന്നു