തിരുവനന്തപുരം : ഗുണമേന്മയുള്ള തുണിത്തരങ്ങൾ ന്യായമായ വിലയ്ക്ക് ലഭിക്കുക എന്നത് ഏതൊരു കസ്റ്റമറിന്റെയും അവകാശമാണ്. അതുപോലെ ലോകത്തെവിടെയുമുള്ള ഏറ്റവും പുതിയ ഫാഷൻ ട്രെൻഡുകൾ ലഭിക്കണമെന്നത് കസ്റ്റമറിന്റെ ആഗ്രഹവുമാണ്. ഈ രണ്ട് കാര്യങ്ങളുടെയും പൂർണ്ണതയാണ് വിരാസത് വെഡിംഗ് സെന്റർ
വൈവിധ്യങ്ങളുടെയും വിശാലതയുടെയും നാടായ നെയ്യാറ്റിൻകര ഇനി വസ്ത്രവിസ്മയങ്ങളുടെ വർണ്ണ ശോഭചൊരിയുന്ന വൻകരയായി മാറുന്നു. തിരുവനന്തപുരത്തെ തന്നെ ഏറ്റവും വലിയ വെഡിംഗ് സെന്ററുകളിൽ ഒന്നായി മാറുന്ന വിരാസത് വെഡിംഗ് സെന്ററിന്റെ ഉദ്ഘാടനം സമൃദ്ധിയുടെയും പ്രതീക്ഷയുടെയും പ്രതീകമായ വിഷുദിനത്തിൽ ഏപ്രിൽ 15 രാവിലെ 10 മണിക്ക് പ്രശസ്ത സിനിമാതാരം ഭാവന നിർവഹിക്കുന്നു.
ഇരുപതിനായിരം സ്ക്വയർഫീറ്റിൽ മൂന്ന് നിലകളിലായി വിശാലമായ കാർ പാർക്കിംഗ് സൗകര്യത്തോടെ ആരംഭിക്കുന്ന വിരാസത് വെഡിംഗ് സെന്റർ നെയ്യാറ്റിൻകരയുടെ ഷോപ്പിംഗ് അനുഭവങ്ങൾക്ക് പുതിയ മേൽവിലാസമായി മാറും. വിരാസത് വെഡിംഗ് സെന്ററിന്റെ ഒരു നില മുഴുവനായും വിവാഹ വസ്ത്രങ്ങൾക്കായി പ്രത്യേകം സജ്ജീകരിച്ചിരിക്കുകയാണ്. എതു ബഡ്ജറ്റിനും അനുയോജ്യമായ രീതിയിലുള്ള വസ്ത്രങ്ങളുടെ വെറൈറ്റിയും ഫാഷനും വിരാസത് വെഡിംഗ് സെന്ററിനെ നെയ്യാറ്റിൻകരയുടെ ഫാമിലി ഷോപ്പിംഗ് സെന്ററാക്കി മാറ്റും.
വിരാസത്ത് വെഡിംഗ് സെന്റർ
വെഡിംഗ് സെന്റർ ആഡംസ് പ്ലാസ, മെയിൻ റോഡ്, നെയ്യാറ്റിൻകര PHONE: 7025028228