തിരുവനന്തപുരം: തിരുവനന്തപുരത്ത് തലയ്ക്കടിയേറ്റ് ചികിത്സയില്‍ കഴിഞ്ഞിരുന്നയാള്‍ മരിച്ചു. ഷെഫീക്കാണ് മരിച്ചത്. കടവരാന്തയില്‍ ഉറങ്ങുകയായിരുന്ന ഷെഫീഖിനെ കല്ലുകൊണ്ട് തലയ്ക്കടിക്കുകയായിരുന്നു.
പ്രതി അക്ബര്‍ ഷായെ കഴിഞ്ഞ ദിവസം പൊലീസ് പിടിയിലായിരുന്നു. ഈ മാസം 7 നായിരുന്നു സംഭവം. സംഭവത്തില്‍ ഗുരുതരമായി പരിക്കേറ്റ ഷെഫീഖ് തീവ്രപരിചരണവിഭാഗത്തിലായിരുന്നു. സുഹൃത്തുക്കള്‍ തമ്മിലുള്ള തര്‍ക്കമായിരുന്നു സംഘര്‍ഷത്തില്‍ കലാശിച്ചത്.