പോത്തൻകോട് :വട്ടപ്പാറ , ചിറമുക്ക്, നരിക്കൽ പ്രദേശങ്ങളിൽ വന്യമൃഗങ്ങളെ കുരുക്ക് ഉപയോഗിച്ച് പിടികൂടി ഇറച്ചി വിൽപന നടത്തിയ ചിറമുക്ക് പൂവത്തൂർ കൊച്ചുവീട്ടിൽ രാജേഷ്കുമാർ ( 37 )നെ വട്ടപ്പാറ പൊലീസ് പിടികൂടി വനംവകുപ്പ് അധികൃതർക്ക് കൈമാറി.
രാജേഷ്കുമാർ വിടിനു സമീപത്തെ പറമ്പിൽ പലസ്ഥലത്തായി കെണിയും കുരുക്കും സ്ഥാപിച്ചത് കണ്ടെത്തിയിരുന്നു മാസങ്ങളായി ഇത്തരത്തിൽ രാജേഷ്കുമാർ ഇറച്ചി വിൽപന നടത്തുകയായിരുന്നു