തിരുവനന്തപുരം :ബഥനിപുരം, നാടുകാണി പ്രദേശവാസികൾക്ക് ഇനി നടുവൊടിയാതെ യാത്ര ചെയ്യാം. ജനങ്ങളുടെ ഏറെ നാളത്തെ ആവശ്യമായ കട്ടയ്‌ക്കോട് – ബഥനിപുരം- നാടുകാണി റോഡിന്റെ നവീകരണ പ്രവർത്തികൾക്ക് തുടക്കമായി. ജി. സ്റ്റീഫൻ എം.എൽ.എ നിർമാണ പ്രവർത്തികൾ ഉദ്ഘാടനം ചെയ്തു.
പൂവച്ചൽ ഗ്രാമപഞ്ചായത്തിലെ കാട്ടക്കട മാർക്കറ്റ്, കാര്യംകോട് വാർഡുകളിൽ ഉൾപ്പെടുന്നതാണ് കട്ടയ്ക്കോട്- ബഥനിപുരം- നാടുകാണി റോഡ്. കട്ടയ്ക്കോട് സെന്റ്. ആന്റണിസ് ഫൊറേൻ ചർച്ച് മുതൽ വിഗ്യാൻ കോളേജ് വരെ, ഒന്നര കിലോമീറ്റർ റോഡാണ് ടാർ ചെയ്ത് നവീകരിക്കുന്നത്.
അരുവിക്കര എം.എൽ.എ.യുടെ ആസ്തി വികസന പദ്ധതിയിൽ ഉൾപ്പെടുത്തി 52.55 ലക്ഷം ചെലവിലാണ് റോഡ് പുനർനിർമിക്കുന്നത്. പൂവച്ചൽ ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് റ്റി. സനൽകുമാർ ചടങ്ങിൽ അധ്യക്ഷനായി.