വര്‍ക്കല: യുവതിയുടെ ആത്മഹത്യയില്‍ ഭര്‍ത്താവ് അറസ്റ്റിലായി. വര്‍ക്കല റാത്തിക്കല്‍ സ്വദേശിനി നെബീനയുടെ മരണത്തില്‍ ഭര്‍ത്താവ് അഫ്സലാണ് അറസ്റ്റിലായത്.
ആത്മഹത്യാ പ്രേരണാകുറ്റം ചുമത്തിയാണ് അഫ്സലിനെ അറസ്റ്റ് ചെയ്തത്. സ്ത്രീധനത്തിന്റെ പേരില്‍ ഭര്‍ത്താവും ഭര്‍തൃമാതാവും പീഡിപ്പിച്ചെന്നായിരുന്നു പരാതി.
അഫ്‌സല്‍ വിദേശത്തായിരുന്നു ജോലി ചെയ്തിരുന്നത്. തുടര്‍ന്ന് നാട്ടിലെത്തിയ ശേഷം സ്ത്രീധനത്തിന്റെ പേരില്‍ പതിവായി ഭാര്യയെ ഉപദ്രവിക്കുകയും മാനസികമായി പീഡിപ്പിക്കുകയും ചെയ്തിരുന്നുവെന്നാണ് മരിച്ച നബീനയുടെ ബന്ധുക്കള്‍ വര്‍ക്കല പോലീസില്‍ പരാതി നല്‍കിയത്.