കുന്നത്തുകാൽ : ഭിന്നശേഷിക്കാരനെ പെട്രോൾ ബോംബെറിഞ്ഞ് കൊലപ്പെടുത്തിയ കേസിലെ പ്രതിയെ തൂങ്ങി മരിച്ച നിലയിൽ കണ്ടെത്തി. കുന്നത്തുകാൽ അരുവിയോട് സ്വദേശി വർഗ്ഗീസിനെ കൊലപ്പെടുത്തിയ കേസിലെ പ്രതി സെബാസ്റ്റ്യനെയാണ് ജീവനൊടുക്കിയ നിലയിൽ കണ്ടെത്തിയത്.
വർഗീസിനെ സെബാസ്റ്റ്യൻ രണ്ട് വർഷം മുൻപാണ് കൊലപ്പെടുത്തിയത്. അയൽവാസികളായിരുന്ന ഇരുവരും തമ്മിൽ തർക്കമുണ്ടായിരുന്നു. ഇതേ തുടർന്ന് സെബാസ്റ്റ്യൻ പെട്രോൾ ബോംബ് തയ്യാറാക്കി വർഗീസിന്റെ വീട്ടിലേക്ക് എറിയുകയായിരുന്നു.
ഇത് പൊട്ടിത്തെറിച്ച് വർഗീസിന്റെ ദേഹത്ത് തീ ആളിപ്പടർന്നു. മാരകമായി പരിക്കേറ്റ വർഗീസിനെ ആശുപത്രിയിൽ പ്രവേശിപ്പിച്ചെങ്കിലും ജീവൻ രക്ഷിക്കാൻ സാധിച്ചില്ല