തിരുവനന്തപുരം : വിഷുദിനത്തിൽ പ്രിയപ്പെട്ട താരത്തെ നേരിൽ കണ്ടതിന്റെ സന്തോഷത്തിലും ആശ്ചര്യത്തിലുമാണ് നെയ്യാറ്റിൻകരക്കാർ. ഒപ്പം വസ്ത്രവിസ്മയങ്ങളുടെ കലവറയായ വിരാസത്ത് വെഡിങ് സെന്റർ പ്രവർത്തനം ആരംഭിച്ചതിന്റെ ആവേശവും.?
രാവിലെ 11 മണിയോടെ വൻ ജനാവലിയെ സാക്ഷിയാക്കി പാരമ്പര്യത്തിന്റെയും പ്രൗഢിയുടെയും പുതിയ മുഖമായ വിരാസത്ത് വെഡിങ് സെന്ററിന്റെ ഉദ്ഘാടനം സുപ്രസിദ്ധ സിനിമ താരം ഭാവന നിർവഹിച്ചു. കടുത്ത ചൂടും വെയിലും വകവെയ്ക്കാതെ തന്നെ കാണാൻ കാത്ത് നിന്നവർക്ക് മുന്നിൽ ഡാൻസ് കളിച്ചും വിഷു ആശംസകൾ നൽകിയും ഭാവന വിഷു പുലരി പുത്തനുണർവുള്ളതാക്കി.
ചടങ്ങിൽ നെയ്യാറ്റിൻകര എംഎൽഎ കെ ആൻസലയൻ, പാറശാല എംഎൽഎ സികെ ഹരീന്ദ്രൻ,
നെയ്യാറ്റിൻകര നഗരസഭ ചെയർമാൻ പികെ രാജ മോഹനൻ, ബലരാമപുരം സർവീസ് കോ ഓപ്പറേറ്റീവ് ബാങ്ക് പ്രസിഡന്റ് അഡ്വ പ്രതാപചന്ദ്രൻ, കെടിജിഎ ജില്ലാ പ്രസിഡന്റ് ഇക്ബാൽ ഷെയ്ഖ് ഉസ്മാൻ, നിംസ് മെഡിസിറ്റി എംഡി എംഎസ് ഫൈസൽ ഖാൻ, ഉദയ് സമുദ്ര എംഡി എസ് രാജശേഖരൻ നായർ, കൗൺസിലർ മാരായ മഞ്ചത്തല സുരേഷ്, അജിത ഗ്രാമം പ്രവീൺ, വ്യാപാരി വ്യവസായി സമിതി പ്രതിനിധി പുരുഷോത്തമൻ നായർ, നെയ്യാറ്റിൻകര ഫ്രാൻ പ്രതിനിധി എസ്കെ ജയകുമാർ തുടങ്ങി സാമൂഹിക രാഷ്ട്രീയ രംഗത്തെ പ്രമുഖർ പങ്കെടുത്തു.
ഉദ്ഘാടനത്തോട് അനുബന്ധിച്ച് അർഹരായ 12 പേർക്ക് വേദിയിൽ വെച്ച് വീൽ ചെയറുകൾ നൽകി. കൂടാതെ വിരാസത്ത് വെഡിങ് സെന്ററിന്റെ പ്രകൃതി സംരക്ഷണ യജ്ഞത്തിന്റെ ഭാഗമായി ചടങ്ങിൽ പങ്കെടുത്തവർക്ക് ഫലവൃക്ഷത്തൈകൾ വിതരണം ചെയ്തു.
തിരുവനന്തപുരത്തെ തന്നെ ഏറ്റവും വലിയ വെഡിംഗ് സെന്ററുകളിൽ ഒന്നായ വിരാസത് വെഡിംഗ് സെന്ററിൽ ഗുണമേന്മയുള്ള തുണിത്തരങ്ങൾ ന്യായമായ വിലയ്ക്ക് ലഭിക്കും. കൂടാതെ ലോകത്തെവിടെയുമുള്ള ഏറ്റവും പുതിയ ഫാഷൻ ട്രെൻഡുകളും ഇവിടെ ഉണ്ട്.
2പതിറ്റാണ്ടിലേറെയായി വസ്ത്ര വ്യാപാര രംഗത്ത് തങ്ങളുടെതായ വ്യക്തിമുദ്ര പതിപ്പിച്ച മിസ്റ്റർ ആഡംസ് എന്ന സ്ഥാപനത്തിന്റെ നേതൃത്വമാണ് വിരാസത്തിന്റെ ചുക്കാൻ പിടിക്കുന്ന ബിജുവും അനുരൂപും. അതുകൊണ്ട് തന്നെ പ്രായഭേദമന്യേ എല്ലാവരുടെയും വസ്ത്ര സങ്കൽപങ്ങൾക്ക് നിറം പകരാൻ വിരാസത്തിന് സാധിക്കും.
ഇരുപതിനായിരം സ്ക്വയർഫീറ്റിൽ മൂന്ന് നിലകളിലായി വിശാലമായ കാർ പാർക്കിംഗ് സൗകര്യത്തോടെ വിരാസത് വെഡിംഗ് സെന്റർ നെയ്യാറ്റിൻകരയുടെ ഷോപ്പിംഗ് അനുഭവങ്ങൾക്ക് പുതുമയാകും. വിരാസത് വെഡിംഗ് സെന്ററിന്റെ ഒരു നില മുഴുവനായും വിവാഹ വസ്ത്രങ്ങൾക്കായി പ്രത്യേകം സജ്ജീകരിച്ചിരിക്കുകയാണ്. ഏതു ബഡ്ജറ്റിനും അനുയോജ്യമായ രീതിയിലുള്ള വസ്ത്രങ്ങളുടെ വെറൈറ്റിയും ഫാഷനും വിരാസത് വെഡിംഗ് സെന്ററിനെ നെയ്യാറ്റിൻകരയുടെ ഫാമിലി ഷോപ്പിംഗ് സെന്ററായി എഴുതി ചേർക്കാം.
മികച്ച ഗുണനിലവാരമുള്ള വസ്ത്രങ്ങൾ വിലക്കുറവിൽ ലഭിക്കാൻ വിരാസത്ത് വെഡിങ് സെന്റർ ഒരു മികച്ച തീരുമാനം തന്നെയാണ്.
വിരാസത്ത് വെഡിംഗ് സെന്റർ
വെഡിംഗ് സെന്റർ ആഡംസ് പ്ലാസ, മെയിൻ റോഡ്, നെയ്യാറ്റിൻകര PHONE: 7025028228