തിരുവനന്തപുരം:കോട്ടൺഹിൽ ജി.ജി.എച്ച്.എസ്.എസ് ഇനി സമ്പൂർണ ക്യാമറ നിരീക്ഷണത്തിൽ. സ്കൂളിലെയും പരിസരത്തെയും ചലനങ്ങൾ ഒപ്പിയെടുക്കാൻ അത്യാധുനിക സൗകര്യമുള്ള 23 സിസിടിവി ക്യാമറ സ്ഥാപിച്ചു.
സ്കൂളിന് സിസിടിവി സംവിധാനം ഒരുക്കുമെന്ന് നേരത്തെ സ്ഥലം എം.എൽ.എകൂടിയായ ഗതാഗത മന്ത്രി ആന്റണി രാജു മാധ്യമങ്ങളോട് പറഞ്ഞിരുന്നു.
തുടർന്ന് കാമറ സ്ഥാപിക്കാനായി എം.എൽ.എയുടെ ആസ്തി വികസന ഫണ്ടിൽനിന്ന് പണം അനുവദിക്കുകയായിരുന്നു. സ്കൂൾ പരിസരവും പുറത്തുനിന്നുള്ള ദൃശ്യങ്ങളും ലഭിക്കുന്ന തരത്തിലാണ് നൈറ്റ് വിഷൻ ക്യാമറകൾ സ്ഥാപിച്ചത്. ഇതിന്റെ ദൃശ്യങ്ങൾ പ്രധാനധ്യാപകർക്ക് നേരിൽ ലഭിക്കും.