തിരുവനന്തപുരം: കേരളത്തിന് അനുവദിച്ച വന്ദേ ഭാരത് എക്സ്പ്രസ് ട്രെയിൻ പരീക്ഷണയോട്ടം തുടരുന്നു. തിരുവനന്തപുരം മുതൽ കണ്ണൂർ വരെയാണ് വന്ദേ ഭാരത് ട്രയൽ റൺ നടത്തുന്നത്.
തിരുവനന്തപുരത്ത് നിന്ന് രാവിലെ 5.08ന് പുറപ്പെട്ട വന്ദേ ഭാരത് മൂന്ന് മണിക്കൂറും 18 മിനിട്ടും എടുത്ത് 8.28ന് എറണാകുളം നോർത്ത് (എറണാകുളം ടൗൺ) റെയിൽവേ സ്റ്റേഷനിലെത്തി.
തിരുവനന്തപുരത്ത് നിന്ന് 50 മിനിട്ട് കൊണ്ടാണ് വന്ദേഭാരത് കൊല്ലം റെയിൽവേ സ്റ്റേഷനിൽ എത്തിയയത്. 2.15 മണിക്കൂർകൊണ്ട് തിരുവനന്തപുരത്ത് നിന്ന് കോട്ടയത്തെത്തി.
തീവണ്ടി 11.17 ന് കോഴിക്കോടെത്തി. ആറ് മണിക്കൂറും ഏഴ് മിനിട്ടുമാണ് ട്രെയിൻ തിരുവനന്തപുരം- കോഴിക്കോട് യാത്രയ്ക്ക് എടുത്തത്.
12.30-ന് കണ്ണൂരിലെത്തുംവിധമാണ് ട്രയൽ റൺ ക്രമീകരിച്ചിട്ടുള്ളതെന്നാണ് വിവരം. 2.30-നുള്ളിൽ തിരുവനന്തപുരത്തേക്ക് മടങ്ങുമെന്നാണ് റെയിൽവെ അധികൃതർ അറിയിച്ചിട്ടുള്ളത്.