നെടുമങ്ങാട്: നിയന്ത്രണം വിട്ട കാര്‍ ട്രാന്‍സ്‌ഫോര്‍മര്‍ ഫെന്‍സിങ്ങില്‍ ഇടിച്ച് മറിഞ്ഞ് അപകടം. ആര്യനാട്- നെടുമങ്ങാട് റോഡില്‍ കുളപ്പടക്ക് സമീപത്തെ കെഎസ്ഇബിയുടെ ട്രാന്‍സ്‌ഫോര്‍മര്‍ സുരക്ഷാ വേലിയില്‍ ഇടിച്ചാണ് അപകടം.
കഴിഞ്ഞദിവസം ഉച്ചയ്ക്കാണ് സംഭവം. കാറിനുള്ളില്‍ ഡ്രൈവര്‍ ഉള്‍പ്പെടെ മൂന്നുപേരാണ് ഉണ്ടായിരുന്നത്. ട്രാന്‍സ്‌ഫോര്‍മര്‍ ഫെന്‍സിലിടിച്ച കാര്‍ വട്ടംകറങ്ങി ആര്യനാട് ഭാഗത്തേക്ക് തിരിഞ്ഞ നിലയിലാണ് കിടന്നത്.
അമിതവേഗത്തില്‍ എത്തിയ കാര്‍ തിട്ടയില്‍ ഇടിച്ചു നിയന്ത്രണം തെറ്റിയാണ് ഫെന്‍സിങ്ങില്‍ ഇടിച്ചതെന്നും വാഹനം ഓടിച്ച ആള്‍ മദ്യലഹരിയില്‍ ആയിരുന്നുവെന്നും രക്ഷാപ്രവര്‍ത്തനത്തിന് എത്തിയ നാട്ടുകാരില്‍ ചിലര്‍ പറയുന്നു. പരിക്കേറ്റ ഇവര്‍ നെടുമങ്ങാട് ജില്ലാ ആശുപത്രിയില്‍ ചികിത്സ തേടി