എന്റെ കേരളം പ്രദര്‍ശന വിപണന മേള മെയ് 20 മുതല്‍ 27 വരെ കനകക്കുന്നില്‍

IMG_20230417_192348_(1200_x_628_pixel)

തിരുവനന്തപുരം:സംസ്ഥാന മന്ത്രിസഭയുടെ രണ്ടാം വാര്‍ഷികാഘോഷ പരിപാടികളുടെ ഭാഗമായി മെയ് 20 മുതല്‍ 27 വരെ കനകക്കുന്നില്‍ സംഘടിപ്പിക്കുന്ന എന്റെ കേരളം പ്രദര്‍ശന വിപണന മേളയ്ക്ക് വിപുലമായ ഒരുക്കം.

മേളയുടെ നടത്തിപ്പ് സംബന്ധിച്ച് ചര്‍ച്ച ചെയ്യാന്‍ ജില്ലാ കളക്ടര്‍ ജെറോമിക് ജോര്‍ജിന്റെ അധ്യക്ഷതയില്‍ കളക്ട്രേറ്റ് കോണ്‍ഫറന്‍സ് ഹാളില്‍ ജില്ലാതല ഉദ്യോഗസ്ഥരുടെ യോഗം ചേര്‍ന്നു. ‘യുവതയുടെ കേരളം, കേരളം ഒന്നാമത്’ എന്ന പ്രമേയം മുന്‍നിര്‍ത്തിയാണ് മേള ഒരുക്കുന്നത്. മെയ് 20 ന് മുഖ്യമന്ത്രി പിണറായി വിജയന്‍ മേള ഉദ്ഘാടനം ചെയ്യും.

വിവിധ സര്‍ക്കാര്‍ വകുപ്പുകളുടെ സേവനങ്ങളും പ്രവര്‍ത്തനങ്ങളും വിശദമാക്കുന്ന പ്രദര്‍ശന സ്റ്റാളുകള്‍, സര്‍ക്കാര്‍ വകുപ്പുകളുടെ സേവനങ്ങള്‍ തത്സമയം സൗജന്യമായി ലഭ്യമാക്കുന്ന സര്‍വീസ് സ്റ്റാളുകള്‍, സര്‍ക്കാര്‍ – പൊതുമേഖലാ സ്ഥാപനങ്ങളുടെ ഉത്പന്നങ്ങള്‍ പൊതുജനങ്ങള്‍ക്ക് കുറഞ്ഞ നിരക്കില്‍ വാങ്ങാന്‍ കഴിയുന്ന വിപണന സ്റ്റാളുകള്‍, ഭക്ഷ്യമേള, എന്നിവ എന്റെ കേരളം മേളയുടെ പ്രധാന ആകര്‍ഷണമായിരിക്കും.

യുവജനങ്ങള്‍ക്കായി ടെക്‌നോളജി രംഗത്ത് കേരളം നടത്തിയ ശ്രദ്ധേയമായ ഇടപെടലുകളും സ്റ്റാര്‍ട്ട് അപ്, സംരംഭങ്ങള്‍ എന്നിവയെക്കുറിച്ചുള്ള സമഗ്ര വിവരങ്ങള്‍ അടങ്ങിയ ടെക്‌നോ സോണും മേളയിലുണ്ടാകും. നിശാഗന്ധിയില്‍ എല്ലാ ദിവസവും വൈകിട്ട് വിവിധ കലാ സാംസ്‌കാരിക പരിപാടികള്‍ അരങ്ങേറും. പൊതുജനപങ്കാളിത്തം ഉറപ്പാക്കുന്നതിനായി ഫോട്ടോഗ്രാഫി, സെല്‍ഫി തുടങ്ങിയ മത്സരങ്ങളും കനകക്കുന്നില്‍ സംഘടിപ്പിക്കും. മികച്ച സ്റ്റാളുകള്‍ക്കും മികച്ച കവറേജിന് മാധ്യമങ്ങള്‍ക്കും പുരസ്‌കാരങ്ങള്‍ നല്‍കും.

അവലോകന യോഗത്തില്‍ ജില്ലാ കളക്ടര്‍ ജെറോമിക് ജോര്‍ജ്ജ്, സബ്കളക്ടര്‍ അശ്വതി ശ്രീനിവാസ്, സംഘാടകസമിതി ജനറല്‍ കണ്‍വീനറും ജില്ലാ ഇന്‍ഫര്‍മേഷന്‍ ഓഫീസറുമായ ജി. ബിന്‍സിലാല്‍, വിവിധ വകുപ്പുകളിലെ ജില്ലാതല ഉദ്യോഗസ്ഥര്‍ തുടങ്ങിയവര്‍ പങ്കെടുത്തു.

Facebook
Twitter
LinkedIn
Telegram
WhatsApp
Print
Facebook
Twitter
Telegram
WhatsApp
Search

Latest News

More Popular