പവർ യൂണിറ്റ് വാഹനം നിയന്ത്രണം വിട്ട് മറിഞ്ഞു

IMG_20230417_200600_(1200_x_628_pixel)

നാവായിക്കുളം: ക്ഷേത്ര ഉത്സവ ആവശ്യത്തിന് എത്തിയ പവ്വർ യൂണിറ്റ് വാഹനം നിയന്ത്രണംവിട്ട് മറിഞ്ഞു. വഹനത്തിനുള്ളിൽ കൂടുങ്ങിയ ഡ്രൈവറെ കല്ലമ്പലം ഫയർഫോഴ്സ് എത്തി രക്ഷപ്പെടുത്തി. ഇന്ന് പുലർച്ചെ പന്ത്രണ്ടരയോടെയാണ് അപകടം.

നിയന്ത്രണംവിട്ട വാഹനം സമീപത്തെ മതിലിൽ ഇടിച്ച് മറിയുകയായിരുന്നു എന്നാണ് പൊലീസ് പറയുന്നത്. നാവായികുളം ഡീസന്റ് മുക്ക് അയിരമൺനില ടി പി മൺസിലിൽ നഹാസ് (47) ആണ് അപകടത്തിൽപ്പെട്ടത്.

വാഹനം മറിഞ്ഞ് കാലുകൾ വാഹനത്തിന്റെ അടിയിൽ കുടുങ്ങിയ നിലയിൽ ആയിരുന്നു.ഫയർഫോഴ്സ് എത്തി ഹൈഡ്രോളിക് ഉപകരണം ഉപയോഗിച്ച് വാഹനം ഉയർത്തിയാണ് നഹാസിനെ രക്ഷിച്ചത്

Facebook
Twitter
LinkedIn
Telegram
WhatsApp
Print
Facebook
Twitter
Telegram
WhatsApp

Latest News

More Popular

error: Content is protected !!