തിരുവനന്തപുരം: പരീക്ഷണ ഓട്ടത്തിന് ശേഷം വന്ദേ ഭാരത് എക്സ്പ്രസ് കണ്ണൂരില്‍ നിന്നും തിരുവനന്തപുരത്ത് തിരിച്ചെത്തി. 7 മണിക്കൂർ 10 മിനിറ്റുകൊണ്ടാണ് വന്ദേ ഭാരത് എക്സ്പ്രസ് തിരുവനന്തപുരത്ത് നിന്ന് കണ്ണൂർ വരെ ഓടിയെത്തി.
മടക്കയാത്രയിൽ 10 മിനിറ്റ് അധികമെടുത്തു. ഇതേവേഗതയിലാണ് 25 മുതലുള്ള യഥാർത്ഥ സർവീസെങ്കിൽ കേരളത്തിലെ ഏറ്റവും വേഗതയുള്ള ട്രെയിൻ ആയിരിക്കും വന്ദേ ഭാരത്.