തിരുവനന്തപുരം അട്ടക്കുളങ്ങര-തിരുവല്ലം റോഡിൽ കല്ലാട്ടുമുക്കിന് സമീപം, റോഡിനു കുറുകെ കലിങ്ക് നിർമിക്കുന്നതിനാൽ മെയ് 12 വരെ അട്ടക്കുളങ്ങര മുതൽ തിരുവല്ലം ഭാഗത്തേക്കുളള വാഹന ഗതാഗതം ഭാഗികമായി നിരോധിച്ചതായി പൊതുമരാമത്ത് വകുപ്പ് നിരത്ത് വിഭാഗം എക്‌സിക്യൂട്ടീവ് എഞ്ചിനീയർ അറിയിച്ചു. തിരുവല്ലം ഭാഗത്തേക്കുള്ള വാഹനങ്ങൾ മണക്കാട്-കൊഞ്ചിറവിള-തിരുവല്ലം റോഡ് വഴിയോ, മണക്കാട് നിന്നും ബൈപാസ് റോഡ് വഴിയോ പോകണം. തിരുവല്ലത്ത് നിന്നും അട്ടക്കുളങ്ങര ഭാഗത്തേക്കുളള വാഹനങ്ങൾക്ക് നിലവിലെ റോഡു വഴി കടന്നു പോകാവുന്നതാണ്.