കിണറ്റിൽ വീണ കരടിയെ രക്ഷപ്പെടുത്താൻ ശ്രമം

eiNOQP765564

വെള്ളനാട് കിണറ്റിൽ കരടി വീണു. വെള്ളനാട് സ്വദേശി അരവിന്ദിന്റെ വീട്ടിലെ കിണറ്റിലാണ് കരടി വീണത്. ഇന്നലെ രാത്രിയാണ് കരടിയെ വീട്ടുകാർ കണ്ടത്. വനം വകുപ്പ് ഉദ്യോഗസ്ഥർ സ്ഥലത്തെത്തി രക്ഷാ പ്രവർത്തനം ആരംഭിച്ചു. കരടിയെ ഉടൻ പുറത്തെത്തിക്കുമെന്ന് വനം വകുപ്പ് അറിയിച്ചു. കരടിയുടെ ആരോഗ്യനിലയിൽ പ്രശ്നമില്ലെന്നും വനം വകുപ്പ് വ്യക്തമാക്കി.

സമീപത്തെ വീട്ടിലെ രണ്ടു കോഴികളെ കരടി കടിച്ചു. കൂടു പൊളിച്ചാണ് കോഴികളെ പിടിച്ചത്. തുടർന്ന് ബഹളം കേട്ടാണ് ആളുകൾ ശ്രദ്ധിക്കുന്നത്. ആളുകളുടെ ശബ്ദം കേട്ടു ഭയന്നോടുന്നതിനിടെയാണ് കരടി കിണറ്റിൽ വീണത്. പ്രദേശത്ത് കരടിയെ കണ്ടതിൽ ആശങ്കയെന്ന് പ്രദേശവാസിക​ൾ പറഞ്ഞു.

അതേ സമയം, രക്ഷാ പ്രവർത്തനത്തിന് ഇറങ്ങിയവർക്ക് ശ്വാസ തടസ്സം നേരിടുന്നതിനാൽ വെള്ളം വറ്റിക്കാനുള്ള ശ്രമം നടക്കുന്നതായാണ് വിവരം.

Facebook
Twitter
LinkedIn
Telegram
WhatsApp
Print
Facebook
Twitter
Telegram
WhatsApp

Latest News

More Popular

error: Content is protected !!