അമ്പലമുക്ക് അലങ്കാര വില്പന ചെടി കേന്ദ്രത്തിലെ കൊലപാതകം:സ്പെഷ്യൽ പബ്ലിക് പ്രോസിക്യൂട്ടറെ നിയമിച്ചു.

eiDBFC529527

പേരൂർക്കട അമ്പലമുക്കിൽ അലങ്കാര വില്പന ചെടി കേന്ദ്രത്തിലെ ജീവനക്കാരി നെടുമങ്ങാട് കലിപ്പൂർ പറമ്പിക്കോണം സ്വദേശിനി വിനീതയെ (38) കൊലപ്പെടുത്തി കവർച്ച നടത്തിയ കേസിൽ വഞ്ചിയൂർ കോടതിയിലെ അഭിഭാഷകനും, അഡീഷണൽ ഗവൺമെൻ്റ് പ്ളീഡറുമായ എം.സലാഹുദ്ദീനെ സ്പെഷ്യൽ പബ്ലിക് പ്രോസിക്യൂട്ടർ ആയി സർക്കാർ നിയമിച്ചു. കൊല്ലപ്പെട്ട വിനീതയുടെ കുടുംബത്തിന്റെ ആവശ്യപ്രകാരമായിരുന്നു സർക്കാർ നിയമനം.

കന്യാകുമാരി തോവാള വെള്ളമഠം സ്വദേശി രാജേന്ദ്രൻ (39)ആണ് കേസിലെ പ്രതി.ഇയാൾ പൂജപ്പുര സെൻട്രൽ ജയിലിൽ ജുഡീഷ്യൽ കസ്റ്റഡിയിലാണ്.

2022 ഫെബ്രുവരി 6 നായിരുന്നു നഗരത്തെ നടുക്കിയ സംഭവം. വിനീതയുടെ സ്വർണ്ണമാല കവർച്ച ചെയ്യുക എന്ന ലക്ഷ്യത്തോടെയായിരുന്നു കൊലപാതകം. ചെടികൾക്ക് വെള്ളം ഒഴിക്കാൻ നഴ്സറിയിൽ എത്തിയ വിനീതയെ പേരൂർക്കടയിലെ ടീ സ്റ്റാൾ ജീവനക്കാരനായിരുന്ന രാജേന്ദ്രൻ,ചെടി വാങ്ങാൻ എന്ന വ്യാജേന എത്തി കൊലപ്പെടുത്തുകയായിരുന്നു. മൂന്ന് കൊലക്കേസിലടക്കം പ്രതിയായ രാജേന്ദ്രൻ എപ്പോഴും ആയുധവുമായി ആണ് നടക്കുന്നത്. ലോക്ക്ഡൗൺ കാലത്ത് തലസ്ഥാനം പൂർണമായും പോലീസ് നിരീക്ഷണത്തിലും ബന്ധവസ്സിലും ഇരിക്കെ പട്ടാപ്പകൽ ഉച്ചയോടെ അമ്പലമുക്ക് കുറവൻകോണം റോഡിലെ ‘ടാപ്പ്സ് ഗ്രീൻ ടെക് അഗ്രി’ എന്ന സ്ഥാപനത്തിൽ പ്രതി എത്തുകയായിരുന്നു.

രണ്ടുവർഷം മുൻപ് ഹൃദ്രോഗതിനായി ഭർത്താവ് മരിച്ച വിനീത കൃത്യത്തിനും ഒമ്പത് മാസത്തിനു മുൻപാണ് ഈ സ്ഥാപനത്തിൽ ജോലിക്കെത്തിയത്. അലങ്കാര ചെടി വിൽപ്പന കേന്ദ്രത്തിൽ എത്തിയ രാജേന്ദ്രൻ തന്റെ കയ്യിൽ ഉണ്ടായിരുന്ന കത്തി ഉപയോഗിച്ച് വിനീതയെ കഴുത്തിൽ കുത്തി കൊലപ്പെടുത്തിയ ശേഷം മാലയുമായി രക്ഷപ്പെട്ട ഇയാളെ ഫെബ്രുവരി 11ന് തിരുനൽവേലിക്ക് സമീപത്തെ കാവൽ കിണറിൽ നിന്നാണ് പോലീസ് പിടികൂടിയത്.

Facebook
Twitter
LinkedIn
Telegram
WhatsApp
Print
Facebook
Twitter
Telegram
WhatsApp
Search

Latest News

More Popular