തിരുവനന്തപുരം സ്വദേശി ബൈജു ദിവാകരന്‍ (53) ഹൃദയാഘാതത്തെ തുടര്‍ന്ന് റിയാദില്‍ അല്‍ഖര്‍ജ് സനയ്യയില്‍ നിര്യാതനായി. സനയ്യയില്‍ 22 വര്‍ഷമായി റേഡിയേറ്റര്‍ വര്‍ക്ക് ഷോപ്പ് നടത്തി വന്നിരുന്ന ബൈജു തിരുവനന്തപുരം കമുകിന്‍കോട് സ്വദേശിയാണ്. നെഞ്ചുവേദനയെ തുടര്‍ന്ന് സഹപ്രവര്‍ത്തര്‍ അല്‍ഖര്‍ജ് കിങ് ഖാലിദ് ആശുപത്രിയില്‍ എത്തിച്ചെങ്കിലും മരണം സംഭവിക്കുകയായിരുന്നു. ഭാര്യ ചന്ദ്രലേഖ, ആദിത്യന്‍, അഭിഷേക് എന്നിവര്‍ മക്കളാണ്. മൃതദേഹം നാട്ടിലെത്തിക്കുന്ന പ്രവര്‍ത്തനങ്ങള്‍ക്ക് നടന്ന് വരികയാണെന്ന് സുഹൃത്തുക്കൾ അറിയിച്ചു.
