പ്രതീക്ഷയോടെ മന്ത്രിക്കരികിൽ; സന്തോഷത്തോടെ നെസീബ മടങ്ങി

IMG-20230502-WA0076

20 വർഷത്തിലേറെയായി വൃക്ക രോഗത്തിന് ചികിത്സയിൽ കഴിയുന്ന പോത്തൻകോട് കുഴിത്തൂർക്കോണം സ്വദേശിയായ നസീബ ഏറെ പ്രതീക്ഷയോടെയാണ് അദാലത്ത് വേദിയിലെത്തിയത്. ചികിത്സ ആവശ്യങ്ങൾക്കായി മുൻഗണന റേഷൻ കാർഡ് അനുവദിക്കണമെന്നായിരുന്നു പരാതി. നസീബയുടെ ആവശ്യം മനസ്സിലാക്കി ഉടനടി നടപടി സ്വീകരിക്കാൻ മന്ത്രി ഉദ്യോഗസ്ഥർക്ക് നിർദ്ദേശം നൽകി. നിമിഷനേരത്തിനകം പുതിയ മുൻഗണന റേഷൻ കാർഡ് നെസീബയുടെ കൈകളിൽ എത്തി.

നിലവിൽ മെഡിക്കൽ കോളേജിൽ ചികിത്സയിലാണ് നെസീബ. അടിയന്തരമായി ഒരു ശസ്ത്രക്രിയ ആവശ്യമായ സാഹചര്യത്തിലാണ് ഇവർ അദാലത്തിലേക്ക് എത്തുന്നത്. മൂന്നു മക്കൾ അടങ്ങുന്ന കുടുംബത്തിന് താങ്ങാവുന്നതിനപ്പുറമായ ചികിത്സാ ചെലവുകൾക്ക് പരിഹാരമായതിന്റെ ആശ്വാസത്തിലാണ് ഇവർ.

Facebook
Twitter
LinkedIn
Telegram
WhatsApp
Print
Facebook
Twitter
Telegram
WhatsApp
Search

Latest News

More Popular