കുട്ടികളിൽ കൗതുകം ഉണർത്തി മുൻ പാർലമെൻറ് അംഗം എ.സമ്പത്ത്

IMG-20230504-WA0070

വന്യ മൃഗങ്ങളുടെയും നാട്ടുമൃഗങ്ങളുടെയും കഥകൾ രസകരമായി പറഞ്ഞ് മുൻ പാർലമെൻറ് അംഗം എ.സമ്പത്ത്. കിളിക്കൂട്ടം വേനൽ അവധി ക്യാമ്പിലെ കുട്ടികളിൽ കൗതുകം ഉണർത്തുന്നതായിരുന്നു അദ്ദേഹത്തിന്റെ സംവാദം. കേരള സംസ്ഥാന ശിശുക്ഷേമ സമിതിയുടെ ആഭിമുഖ്യത്തിൽ നടന്നുവരുന്ന കിളിക്കൂട്ടം കുട്ടികളുടെ വേനൽ അവധി ക്യാമ്പിൽ സംവാദത്തിൽ പങ്കെടുകയായിരുന്നു അദ്ദേഹം.തന്റെ കുട്ടികാലത്തെയും പഠനകാലത്തെയും ഓർത്തെടുത്ത മുൻ എം.പി. ഈ തലമുറയുടെ കുട്ടികാലത്തെ ഒരു കഥപോലെ കുട്ടികളോട് പറഞ്ഞ് അവരുടെ കുഞ്ഞൻ ചോദ്യങ്ങൾക്ക് രസകരമായി മറുപടി നൽകിയും കുറച്ചു സമയം അദ്ദേഹം കുട്ടികളോടൊപ്പം ചിലവഴിക്കുകയും ചെയ്തു. വേനൽ അവധിക്കാലം കിളികളെ പോലെ പറന്ന് ആഘോഷിക്കാനും ഈ വേനൽ അവധി ക്യാമ്പ് ഒരു വലിയ വിജയമാകട്ടെയെന്നും അദ്ദേഹം ആശംസിച്ചു.

കേരള സംസ്ഥാന ശിശുക്ഷേമ സമിതി ജനറൽ സെക്രട്ടറി അരുൺ ഗോപി, രണ്ടാം വൈസ് പ്രസിഡന്റ് പി.സുമേഷൻ, ജോയിന്റ് സെക്രട്ടറി മീര ദർശക്, ട്രഷറർ കെ.ജയപാൽ, സ്റ്റാൻഡിങ് കമ്മിറ്റി അംഗങ്ങളായ ഓ.എം.ബാലകൃഷ്ണൻ, എം.കെ.പശുപതി, യേശുദാസ് പറപ്പിള്ളി ക്യാമ്പ് ഡയറ്കടർ എൻ എസ് വിനോദ് എന്നിവർ എന്നിവർ വേദിയിൽ സന്നിഹിതരായിരുന്നു.

Facebook
Twitter
LinkedIn
Telegram
WhatsApp
Print
Facebook
Twitter
Telegram
WhatsApp

Latest News

More Popular

error: Content is protected !!