വിഴിഞ്ഞം: പൊലീസ് ഉദ്യോഗസ്ഥയെന്ന വ്യാജേന ജോലി വാഗ്ദാനം ചെയ്ത് പണം തട്ടിയ കേസിൽ യുവതിയെ വിഴിഞ്ഞം പൊലീസ് അറസ്റ്റ് ചെയ്തു. വെങ്ങാനൂർ സ്വദേശിനി അശ്വതി കൃഷ്ണയാണ് (29) അറസ്റ്റിലായത്. മേനംകുളം സ്വദേശിനിയും കോട്ടുകാൽ ചൊവ്വര കാവുനട തെക്കേ കോണത്ത് വീട്ടിൽ താമസക്കാരിയുമായ അനുപമയുടെ പരാതിയിലാണ് അറസ്റ്റ് ചെയ്തത്.
