മംഗലപുരത്ത് ഗു​ണ്ട​കൾ തമ്മിൽ ഏറ്റുമുട്ടൽ: രണ്ടുപേർക്ക് വെട്ടേറ്റു

IMG-20230505-WA0005

മം​ഗ​ല​പു​രം: മം​ഗ​ല​പു​ര​ത്തിന് സമീപം ഗു​ണ്ട​ക​ളു​ടെ ആ​ക്ര​മ​ണ​ത്തി​ൽ ര​ണ്ടു​പേ​ർ​ക്ക് വെ​ട്ടേ​റ്റു. തോ​ന്ന​യ്ക്ക​ൽ വി​ഷ്ണു​മം​ഗ​ലം അ​റ​ഫ മ​ൻ​സി​ലി​ൽ അ​ൽ​സാ​ജ്, ഭൂ​താ​ന കോ​ള​നി ഷാ​നി​ഫ മ​ൻ​സി​ലി​ൽ ഷാ​ന​വാ​സ്‌ എ​ന്നി​വ​ർ​ക്കാ​ണ് വെ​ട്ടേ​റ്റ​ത്.

ബു​ധ​നാ​ഴ്ച വൈ​കീ​ട്ട്​ 4.30ന് ​തോ​ന്ന​യ്ക്ക​ൽ ഇം​ഗ്ലീ​ഷ് ഇ​ന്ത്യ​ൻ ക്ലേ ​ഫാ​ക്ട​റി​യു​ടെ ഒ​ഴി​ഞ്ഞു​കി​ട​ക്കു​ന്ന പ്ര​ദേ​ശ​ത്താ​ണ് ഗു​ണ്ട​ക​ൾ തമ്മിൽ ഏ​റ്റു​മുട്ടലുണ്ടായത്. സം​ഭ​വ​വു​മാ​യി ബ​ന്ധ​പ്പെ​ട്ട്​ ക​രി​ച്ചാ​റ അ​ൽ​അ​മീ​ൻ മ​ൻ​സി​ലി​ൽ അ​ൽ​അ​മീ​ൻ (29), മു​രു​ക്കും​പു​ഴ മു​ണ്ട​ക്ക​ൽ തോ​പ്പി​ൽ വീ​ട്ടി​ൽ പ്ര​വീ​ൺ (28), തോ​ന്ന​യ്ക്ക​ൽ ഭൂ​താ​ന കോ​ള​നി സു​ജി​ൻ നി​വാ​സി​ൽ സു​ജി​ൻ (28), സ​ഹോ​ദ​ര​ൻ സു​ബി​ൻ (29) എ​ന്നി​വ​രെ മം​ഗ​ല​പു​രം പൊ​ലീ​സ് അ​റ​സ്റ്റ് ചെ​യ്തു.

അ​ൽ​അ​മീ​നു​മാ​യു​ള്ള മുൻ​വൈ​രാ​ഗ്യ​മാ​ണ് ആ​ക്ര​മ​ണകാ​ര​ണ​മെ​ന്ന് പ്ര​തി​ക​ൾ പൊ​ലീ​സി​നോ​ട് പ​റ​ഞ്ഞു. വൈ​കീ​ട്ട്​ ഇ​രു​കൂ​ട്ട​രും ക്ലേ ​ഫാ​ക്ട​റി​ക്ക്​ സ​മീ​പ​ത്തെ ഒ​ഴി​ഞ്ഞു​കി​ട​ക്കു​ന്ന പ്ര​ദേ​ശ​ത്തു മ​ദ്യ​പി​ക്കാ​നെ​ത്തി.​ തു​ട​ർ​ന്ന് വാ​ക്കു​ത​ർ​ക്ക​മു​ണ്ടാ​യി. അ​ത്​ വെ​ട്ടി​ൽ ക​ലാ​ശി​ക്കു​ക​യാ​യി​രു​ന്നു.

Facebook
Twitter
LinkedIn
Telegram
WhatsApp
Print
Facebook
Twitter
Telegram
WhatsApp
Search

Latest News

More Popular