ഉൾക്കടലിൽ അകപ്പെട്ട വിഴിഞ്ഞം സ്വദേശികളുൾപ്പെടെ 10 മത്സ്യത്തൊഴിലാളികൾക്ക് രക്ഷകരായി വിദേശ കപ്പൽത്തൊഴിലാളികൾ

IMG-20230506-WA0007

വിഴിഞ്ഞം: ഉൾക്കടലിൽ മത്സ്യബന്ധന ബോട്ടിന്റെ എൻജിൻ തകരാറിലായി അകപ്പെട്ട വിഴിഞ്ഞം സ്വദേശികളുൾപ്പെടെ 10 മത്സ്യത്തൊഴിലാളികളെ വിദേശ കപ്പൽത്തൊഴിലാളികൾ രക്ഷപ്പെടുത്തി വിശാഖപട്ടണം തുറമുഖത്തെത്തിച്ചു. കഴിഞ്ഞ മാസം 17ന് തമിഴ്നാട് പട്ടണം ഹാർബറിൽ നിന്നാണ് വിഴിഞ്ഞം സ്വദേശികളായ റിനു(28), എഡിസൺ(45), ഗിൽബർട്ട്(36), യേശുദാസൻ (35), രാജേഷ്(36), ശബരിയാർ (31), ജോർജ്(45), അനിൽവ(45), തമിഴ്നാട് സ്വദേശികളായ രാജൻ(47), സിറിൾ രാജ്(53) എന്നിവരുൾപ്പെട്ട സംഘം കടലിൽ പോയത്. ഉൾക്കടലിൽവച്ച് എൻജിൻ കേടായി 5 ദിവസം ദിക്കറിയാതെ ഒഴുകിനടന്നു. സിങ്കപ്പൂരിലേക്ക് പോയ ഫ്യൂറിയസ് എന്നു പേരുള്ള ഫിലിപ്പീൻസ് എണ്ണടാങ്കറാണ് ബോട്ടിനടുത്തെത്തി കപ്പലിലേക്ക് തൊഴിലാളികളെ കയറ്റിയത്. തങ്ങളോട് വളരെ സൗഹാർദ്ദമായിട്ടാണ് ക്യാപ്ടനടക്കമുള്ള ജീവനക്കാർ പെരുമാറിയതെന്ന് സംഘാംഗം പറഞ്ഞു.

തങ്ങളെ ആൻമാൻ ദ്വീപു സമൂഹത്തിനു സമീപം കോസ്റ്റ് ഗാർഡിന് കൈമാറി. ഇന്നലെ രാവിലെ വിശാഖപട്ടണം തുറമുഖത്തെ പുറംകടലിലെത്തിച്ചു. ഇന്നലെത്തന്നെ കരയിൽ എത്തിക്കുമെന്നാണ് അവർ അറിയിച്ചതെന്നും കുടുങ്ങിയ തൊഴിലാളികൾ പറഞ്ഞു. മത്സ്യബന്ധനത്തിനുപോയ ബോട്ട് ഉപേക്ഷിച്ചു. അവരെ നാട്ടിലെത്തിക്കാനുള്ള സത്വര നടപടി സ്വീകരിക്കണമെന്ന് ആവശ്യപ്പെട്ട് വിഴിഞ്ഞം കോട്ടപ്പുറം വാർഡ് കൗൺസിലർ പനിയടിമ ജോൺ കളക്ടർക്ക് നിവേദനം നൽകിയിട്ടുണ്ട്.നാട്ടിൽ എത്തിക്കാനുള്ള നടപടികൾ കളക്ടർ വാഗ്ദാനം ചെയ്തെന്നും ഫോണിൽ വിളിച്ചാണ് സഹായം ഉറപ്പു നൽകിയതെന്നും മത്സ്യത്തൊഴിലാളി സംഘത്തിലെ രാജേഷ് പറഞ്ഞു.

Facebook
Twitter
LinkedIn
Telegram
WhatsApp
Print
Facebook
Twitter
Telegram
WhatsApp
Search

Latest News

More Popular