സിഐടിയു ശുചീകരണ പ്രവർത്തനത്തിന്റെ സംസ്ഥാന തല ഉദ്‌ഘാടനം മന്ത്രി എംബി രാജേഷ് നിർവ്വഹിച്ചു

IMG-20230507-WA0033

സിഐടിയു സംസ്ഥാന വ്യാപകമായി സംഘടിപ്പിക്കുന്ന ശുചീകരണ പ്രവർത്തനത്തിന്റെ സംസ്ഥാന തല ഉദ്‌ഘാടനം  തദ്ദേശ സ്വയംഭരണ വകുപ്പ് മന്ത്രി എംബി രാജേഷ് നിർവ്വഹിച്ചു.

തിരുവനന്തപുരം പാളയം മാർക്കറ്റിൽ സംഘടിപ്പിച്ച സംസ്ഥാന തല ഉദ്‌ഘാടനത്തിൽ സിഐടിയു സംസ്ഥാന ജനറൽ സെക്രട്ടറി എളമരം കരീം എംപി, തൊഴിൽ വകുപ്പ് മന്ത്രിയും സിഐടിയു സംസ്ഥാന സെക്രട്ടറിയുമായ വി ശിവൻകുട്ടി, സംസ്ഥാന ഭാരവാഹികളായ സി ജയൻ ബാബു, സികെ ഹരികൃഷ്ണൻ, എസ് പുഷ്പലത, ആർ രാമു എന്നിവർ നേതൃത്വം നൽകി.

സിഐടിയു സംസ്ഥാന സെക്രട്ടറിയേറ്റാണ് ശുചിത്വ കേരളം എന്ന ലക്ഷ്യം മുൻനിർത്തി പൊതുസ്ഥലങ്ങൾ ശുചീകരിക്കാൻ ആഹ്വാനം ചെയ്തത്. സിഐടിയു പ്രവർത്തകർക്ക് പുറമെ മന്ത്രിമാരും, എംഎൽഎമാരും, മറ്റു ജനപ്രതിനിധികളും പ്രവർത്തനത്തിൽ പങ്കാളികളാകും.

Facebook
Twitter
LinkedIn
Telegram
WhatsApp
Print
Facebook
Twitter
Telegram
WhatsApp

Latest News

More Popular

error: Content is protected !!