അബുദാബി നാഷണൽ എക്‌സിബിഷൻ സെന്ററിൽ ‘വാർഷിക നിക്ഷേപ സംഗമം 2023’ ന് തുടക്കം; കേരള പവലിയൻ ഉദ്ഘാടനം ചെയ്തു

IMG-20230508-WA0043

അബുദാബി: അബുദാബി കിരീടാവകാശിയും അബുദാബി എക്‌സിക്യൂട്ടീവ് കൗൺസിൽ ചെയർമാനുമായ ഷെയ്ഖ് ഖാലിദ് ബിൻ മുഹമ്മദ് ബിൻ സായിദ് അൽ നഹ്യാന്റെ അധ്യക്ഷതയിൽ അബുദാബി നാഷണൽ എക്‌സിബിഷൻ സെന്ററിൽ വാർഷിക നിക്ഷേപ യോഗം (എഐഎം ഗ്ലോബൽ 2023) ഉദ്ഘാടനം ചെയ്തു.

വിദേശ വ്യാപാര സഹമന്ത്രി ഡോ. താനി ബിൻ അഹമ്മദ് അൽ സെയൂദി, അബുദാബി സാമ്പത്തിക വികസന വകുപ്പ് ചെയർമാൻ അഹമ്മദ് ജാസിം അൽ സാബി തുടങ്ങിയ പ്രമുഖ ഉദ്യോഗസ്ഥരും സാമ്പത്തിക രംഗത്തെ പ്രമുഖരും ഉദ്ഘാടന ചടങ്ങിൽ പങ്കെടുത്തു.

അതോടൊപ്പം ഇന്ത്യൻ അംബാസഡർ സഞ്ജയ് സുധീർ, അബുദാബി ചേംബർ വൈസ് ചെയർമാനും ലുലു ഗ്രൂപ്പ് ചെയർമാനുമായ യൂസഫലി എം എ എന്നിവരുടെ സാന്നിധ്യത്തിൽ വാണിജ്യ മന്ത്രാലയത്തിലെ വ്യവസായ, ആഭ്യന്തര വ്യാപാര പ്രോത്സാഹന വകുപ്പ് രാജേഷ് കുമാർ സിംഗ് കേരള പവലിയൻ ഔദ്യോഗികമായി ഉദ്ഘാടനം ചെയ്തു. കേരള ഐടി സെക്രട്ടറി രത്തൻ കേൽക്കർ, ടൂറിസം പ്രിൻസിപ്പൽ സെക്രട്ടറി കെ എസ് ശ്രീനിവാസ്, നോർക്ക പ്രിൻസിപ്പൽ സെക്രട്ടറി സുമൻ ബില്ല, ഉൾപ്പെടെ നിരവധി പ്രമുഖർ ചടങ്ങിന്റെ ഭാഗമായി.

പവലിയൻ സന്ദർശന വേളയിൽ, വിദേശ വ്യാപാര സഹമന്ത്രി ഡോ. താനി ബിൻ അഹമ്മദ് അൽ സെയൂദിയും അബുദാബി ഡിപ്പാർട്ട്‌മെന്റ് ഓഫ് ഇക്കണോമിക് ഡെവലപ്‌മെന്റ് ചെയർമാൻ അഹമ്മദ് ജാസിം അൽ സാബിയും കേരള സർക്കാരിന്റെ പ്രതിനിധികളുമായി സംസാരിച്ചു.

Facebook
Twitter
LinkedIn
Telegram
WhatsApp
Print
Facebook
Twitter
Telegram
WhatsApp

Latest News

More Popular

error: Content is protected !!