പ്രവർത്തന മികവിന് ഒന്നാം സ്ഥാനം നേടി വിഴിഞ്ഞം കോസ്റ്റൽ പൊലീസ് സ്റ്റേഷൻ

IMG-20230511-WA0028

വിഴിഞ്ഞം: സംസ്ഥാനത്തെ 18 കോസ്റ്റൽ പൊലീസ് സ്റ്റേഷനുകളിൽ അവലോകനത്തിൽ പ്രവർത്തന മികവിന് വിഴിഞ്ഞത്തെ കോസ്റ്റൽ പൊലീസ് സ്റ്റേഷന് ഒന്നാം സ്ഥാനം ലഭിച്ചു. ഏപ്രിൽ മാസത്തെ മികവിനുള്ള പ്രഥമ സ്ഥാനമാണ് ലഭിച്ചതെന്ന് വിഴിഞ്ഞം കോസ്റ്റൽ എസ്.എച്ച്.ഒ കെ.പ്രദീപ് പറഞ്ഞു. മത്സ്യമേഖലയിൽ നടത്തിയ 68ഓളം സാമൂഹിക പ്രവർത്തനങ്ങൾ, 38 ബോധവത്കരണ പരിപാടികൾ എന്നിവ ഗ്രേഡിംഗിൽ നിർണായകമായി.

അനധികൃത മത്സ്യബന്ധനം നടത്തുന്ന വള്ളങ്ങളെ പിടികൂടിയതിലൂടെ ഫിഷറീസ് വകുപ്പിന് പിഴയിലൂടെ വരുമാന വർദ്ധനവുണ്ടായിരുന്നു. തീരദേശം സംബന്ധിച്ച ഏറ്റവുമധികം വിവര ശേഖരണം നടത്തുന്ന സ്റ്റേഷൻ എന്നതും ഒന്നാം സ്ഥാനം നേടുന്നതിന് കാരണമായി.

Facebook
Twitter
LinkedIn
Telegram
WhatsApp
Print
Facebook
Twitter
Telegram
WhatsApp

Latest News

More Popular

error: Content is protected !!