നെടുമങ്ങാട്: നെടുമങ്ങാട് ജില്ല ആശുപത്രിയിലെ മോർച്ചറി പ്രവർത്തനരഹിതമായിട്ട് മാസങ്ങളേറെയായി.
സാധാരണക്കാരായ ജനങ്ങൾ ആശ്രയിക്കുന്നതാണ്. ഇപ്പോൾ പ്രൈവറ്റ് മോർച്ചറികളാണ് ജനങ്ങൾ ആശ്രയിക്കുന്നത്. കഴിഞ്ഞദിവസം ആനാട് സ്വദേശികളായ രണ്ടുപേരുടെ മൃതദേഹം നെടുമങ്ങാട് ജില്ലാ ആശുപത്രിയിലെ മോർച്ചറിയിൽ സൂക്ഷിച്ചിരുന്നത് ബന്ധുക്കൾക്ക് കൈമാറുന്ന സമയത്ത് മൃതദേഹം ചെറിയ രീതിയിൽ മോശമായതായി ബന്ധുക്കൾ ആരോപിച്ചിരുന്നു. ഇത് സംബന്ധിച്ചു മുൻ ആനാട് പഞ്ചായത്ത് പ്രസിഡന്റ് ആനാട് സുരേഷ് ബന്ധപ്പെട്ട അധിക്കാരികൾക്ക് പരാതി നൽകി.