കല്ലമ്പലം: നാവായിക്കുളം ദേശീയപാതയിൽ വലിയപള്ളിക്ക് സമീപം നിറുത്തിയിട്ടിരുന്ന ടിപ്പർ ലോറിക്ക് പിന്നിൽ കാറിടിച്ച് 3 പേർക്ക് പരിക്ക്. കാർ ഡ്രൈവർക്കും പിൻസീറ്റിലിരുന്ന രണ്ട് സ്ത്രീകൾക്കുമാണ് പരിക്കേറ്റത്. ഇവരെ നാട്ടുകാർ അടുത്തുള്ള സ്വകാര്യ ആശുപത്രിയിൽ പ്രവേശിപ്പിച്ചു. കഴിഞ്ഞ ദിവസം വൈകിട്ട് മൂന്നോടെയായിരുന്നു അപകടം സംഭവിച്ചത്. ദേശീയപാത വികസനവുമായി ബന്ധപ്പെട്ട് ഉപയോഗിച്ചിരുന്ന ടിപ്പർ ലോറി റോഡരികിൽ നിറുത്തിയിട്ടിരിക്കുകയായിരുന്നു. കൊല്ലം ഭാഗത്തു നിന്നും തിരുവനന്തപുരം ഭാഗത്തേക്ക് വരികെയായിരുന്ന മാരുതി കാർ നിയന്ത്രണം വിട്ട് ടിപ്പറിൽ ഇടിച്ചുകയറുകയായിരുന്നു.ഡ്രൈവർ ഉറങ്ങിപ്പോയതാകാം കാരണമെന്നാണ് നിലവിലെ നിഗമനം.
