നെയ്യാറിന്‍റെ കര ഇടിയുന്നു; 12 കുടുംബങ്ങൾ അപകട ഭീഷണിയിൽ

IMG-20230515-WA0013

കാ​ട്ടാ​ക്ക​ട: നെ​യ്യാ​റി​ന്‍റെ ക​ര ഇ​ടി​യു​ന്ന​ സാഹചര്യത്തിൽ കാ​ട്ടാ​ക്ക​ട പ​ഞ്ചാ​യ​ത്തി​ലെ കു​ച്ച​പ്പു​റം- കു​ന്നും​പു​റം ഭാ​ഗ​ത്തെ 12 കു​ടും​ബ​ങ്ങ​ൾ​ക്ക് അ​പ​ക​ട ഭീ​ഷ​ണി​യി​ല്‍. വീ​ടു​ക​ളും റോ​ഡും അ​പ​ക​ട​സ്ഥി​തി​യി​ലാ​യി​ട്ടും സം​ര​ക്ഷ​ണ​ഭി​ത്തി നി​ർമി​ക്ക​ണ​മെ​ന്ന ആ​വ​ശ്യം ഇതുവരെ ന​ട​പ്പാ​യി​ല്ല.

സം​ര​ക്ഷ​ണ ഭി​ത്തി പ​ണി​യാ​ൻ 48 ല​ക്ഷം രൂ​പ​യു​ടെ പദ്ധതിയ്ക്ക് ജ​ല​സേ​ച​ന വ​കു​പ്പ് സാ​മ്പ​ത്തി​കാ​നു​മ​തി​ക്കാ​യി ന​ൽ​കി​യെ​ങ്കി​ലും തു​ട​ർ ന​ട​പ​ടി
ഉ​ണ്ടാ​യി​ട്ടി​ല്ലെന്നാണ് നാ​ട്ടു​കാ​ർ ആ​രോ​പി​ക്കു​ന്നത്. ര​ണ്ട് വ​ർ​ഷം മു​മ്പ്​ പേ​മാ​രി​യി​ലാ​ണ് ഇ​വി​ടെ വ​ലി​യ തോ​തി​ൽ മ​ണ്ണി​ടി​ഞ്ഞ​ത്.

പി​ന്നാ​ലെ പ​ഞ്ചാ​യ​ത്ത് ന​ട​ത്തി​യ പ​രി​ശോ​ധ​ന​യി​ൽ ഈ ​ഭാ​ഗ​ത്ത് സം​ര​ക്ഷ​ണ​ഭി​ത്തി പ​ണി​യ​ണ​മെ​ന്ന്​ നി​ർ​ദേ​ശി​ച്ചി​രു​ന്നു. നെ​യ്യാ​ർ ഒ​ഴു​കു​ന്ന​തി​ൽ നി​ന്നും 18 മീ​റ്റ​റോ​ളം ഉ​യ​ര​മു​ള്ള​താ​ണ്​ പ്ര​ദേ​ശം.

10 മീ​റ്റ​റോ​ളം പൊ​ക്ക​ത്തി​ലും 100 മീ​റ്റ​ർ നീ​ള​ത്തി​ലും സം​ര​ക്ഷ​ണ ഭി​ത്തി നി​ർ​മി​ച്ചാ​ൽ മ​ണ്ണി​ടി​ച്ചി​ൽ ത​ട​ഞ്ഞ് റോ​ഡും ഭൂ​മി​യും സം​ര​ക്ഷി​ക്കാ​ൻ ക​ഴി​യു​മെ​ന്ന്​ പ​ഞ്ചാ​യ​ത്ത് ക​ല​ക്ട​ർ​ക്ക് റി​പ്പോ​ർ​ട്ട് ന​ൽ​കി. തു​ട​ർ​ന്നാ​ണ്​ പ്ര​ദേ​ശ​ത്ത് സം​ര​ക്ഷ​ണ​ഭി​ത്തി പ​ണി​യാ​ൻ നെ​യ്യാ​ർ ഇ​റി​ഗേ​ഷ​ൻ പ്രോ​ജ​ക്​​ടി​ന്
നി​ർ​ദേ​ശം ന​ൽ​കി​യ​ത്.

ര​ണ്ട് വ​ർ​ഷം മു​മ്പ് ശ​ക്ത​മാ​യ ഒ​ഴു​ക്കി​ൽ കു​ന്നും​പു​റം സ്വ​ദേ​ശി ശോ​ഭ​ന​യു​ടെ 12 സെ​ന്‍റോ​ളം ഭൂ​മി ഇ​ടി​ഞ്ഞ് നെ​യ്യാ​റി​ൽ പ​തി​ച്ചു. വീ​ട് ഉ​ൾ​പ്പെ​ടു​ന്ന അ​ഞ്ച്​ സെ​ന്‍റ്​ സ്ഥ​ല​വും അ​പ​ക​ട ഭീ​ഷ​ണി​യി​ലാ​ണ്. മ​ണ്ണി​ടി​യു​ന്ന​ത് കാ​ര​ണം നി​ര​വ​ധി പേ​രു​ടെ കൃ​ഷി​യും ന​ശി​ച്ചു. പ​ഞ്ചാ​യ​ത്ത് തൊ​ഴി​ലു​റ​പ്പി​ൽ ല​ക്ഷ​ങ്ങ​ള്‍ ചെ​ല​വി​ട്ട് പ​ണി​ത കോ​ൺ​ക്രീ​റ്റ് റോ​ഡും ത​ക​ര്‍ച്ച​യു​ടെ വ​ക്കി​ലാ​ണ്. റോ​ഡ് ത​ക​ര്‍ന്നാ​ല്‍ പ്ര​ദേ​ശ​ത്തെ 50 ഓ​ളം കു​ടും​ബ​ങ്ങ​ൾ ഒ​റ്റ​പ്പെ​ടും.

Facebook
Twitter
LinkedIn
Telegram
WhatsApp
Print
Facebook
Twitter
Telegram
WhatsApp
Search

Latest News

More Popular