കോവളം: ആയുർസാഗര സാന്ത്വനം പദ്ധിയുടെ ഭാഗമായി ജനമൈത്രി പൊലീസ് കോവളം, ഗവ. ആയുർവേദ ഡിസ്പെൻസറി കോവളം, ഭാരതീയ ചികിത്സാ വകുപ്പ്, കടലോര ജാഗ്രതാ സമിതി, എസ്.സി, എസ്.ടി മോണിറ്ററിംഗ് കമ്മിറ്റി എന്നിവയുടെ ആഭിമുഖ്യത്തിൽ ആയുർവേദ മെഡിക്കൽ ക്യാമ്പ് സംഘടിപ്പിച്ചു. കോവളം ജനമൈത്രി ഹാളിൽ നടന്ന ക്യാമ്പ് വെങ്ങാനൂർ ഗ്രാമ പഞ്ചായത്ത് പ്രസിഡന്റ് ആർ.എസ്. ശ്രീകുമാർ ഉദ്ഘാടനം ചെയ്തു. ചടങ്ങിൽ കോവളം എസ്.എച്ച്.ഓ ബിജോയ് അദ്ധ്യക്ഷത വഹിച്ചു. സമിതി മെമ്പർ കോവളം പി. സുകേശൻ, വാർഡ് കൗൺസിലർ നിസാമുദ്ദീൻ, വെങ്ങാനൂർ ഗ്രാമ പഞ്ചായത്തംഗം അഷ്ട ബാലൻ, എസ്.ഐ രാജേഷ്, സി.ആർ.ഒ ആൻഡ് ബീറ്റ് ഓഫീസർ ബിജു. ടി, ഡോ. പ്രബീഷ, ഡോ.ആൻസി, ഡോ.റ്റിഷ, തെറാപിസ്റ്റ് ജയൻ,സനൽ എന്നിവർ പങ്കെടുത്തു.
