പള്ളിപ്പുറത്ത് കെഎസ്ആർടിസി ബസും ഓട്ടോയും കൂട്ടിയിടിച്ച് നവജാത ശിശു ഉൾപ്പെടെ മൂന്ന് പേർ മരിച്ചു

IMG-20230518-WA0188

പള്ളിപ്പുറം : ദേശിയ പാതയിൽ പള്ളിപ്പുറം പുഴുത്തിരിയാവട്ടത്ത് നിയന്ത്രണം വിട്ട കെ എസ് ആർ ടി സി ബസ് ഓട്ടോയിൽ ഇടിച്ച് നവജാത ശിശു ഉൾപ്പെടെ മൂന്ന് പേർ മരിച്ചു. മറ്റ് മൂന്ന് പേരെ ഗുരുതര പരിക്കുകളോടെ തിരുവനന്തപുരം മെഡിക്കൽ കോളേജ് ആശുപത്രിയിൽ പ്രവേശിപ്പിച്ചു.

മണമ്പൂർ കാരൂർക്കോണം സ്വദേശി മഹേഷിന്റെ ഭാര്യ അനു പ്രസവശേഷം എസ് എ ടി ആശുപത്രിയിൽ നിന്നും ഓട്ടോയിൽ മടങ്ങവെയാണ് ബസുമായി കൂട്ടിയിടിച്ചത്. അപകടത്തിൽ ഓട്ടോ ഡ്രൈവറായ സുനിൽ (34), മഹേഷിന്റെ ഭാര്യാമാതാവായ ശോഭ (41), മഹേഷിന്റെ നാലു ദിവസം പ്രായമുള്ള നവജാത ശിശു (പെൺകുഞ്ഞ് ) എന്നിവരാണ് മരിച്ചത്. നവജാത ശിശുവിൻ്റെ മൃതദേഹം കഴക്കൂട്ടത്തെ സ്വകാര്യ ആശുപത്രിയിലും മറ്റ് രണ്ട് പേരുടെ മൃതദേഹങ്ങൾ മെഡിക്കൽ കോളേജ് മോർച്ചറിയിലുമാണ്. ഇന്ന് രാത്രി 8.45 ഓടെയാണ് നാടിനെ നടുക്കിയ അപകടം ഉണ്ടായത്.

കൊല്ലത്ത് നിന്നും തിരുവനന്തപുരത്തേക്ക് വരികയായിരുന്ന ആറ്റിങ്ങൽ ഡിപ്പോയിലെ കെഎസ്ആർടിസി ഫാസ്റ്റ് പാസഞ്ചറും ഓട്ടോയുമാണ് അപകടത്തിൽ പെട്ടത്. ഇടിയുടെ ആഘാതത്തിൽ ഓട്ടോ പൂർണമായും തകർന്നു. ഓട്ടോയിൽ കുരുങ്ങിയവരെ കഴക്കൂട്ടത്ത് നിന്നെത്തിയ അഗ്നിശമന സേനയും നാട്ടുകാരും ചേർന്നാണ് പുറത്തെടുത്ത് ആശുപത്രിയിലെത്തിച്ചത്.
ആദ്യം കഴക്കൂട്ടത്തെ സ്വകാര്യ ആശുപത്രിയിലും പിന്നീട് മെഡിക്കൽ കോളേജ് ആശുപത്രിയിലേക്കും മാറ്റി.അപകടത്തിൽപ്പെട്ടവർ മെഡിക്കൽ കോളേജ് എസ് എ ടി ആശുപതിയിൽ നിന്നും തിരിച്ച് വീട്ടിലേക്ക് മടങ്ങുകയായിന്നു.

Facebook
Twitter
LinkedIn
Telegram
WhatsApp
Print
Facebook
Twitter
Telegram
WhatsApp
Search

Latest News

More Popular