കാട്ടാക്കട: എം.ഡി.എം.എ. കൈവശം വെച്ച യുവാവിനെ കാട്ടാക്കട എക്സൈസ് സംഘം അറസ്റ്റ് ചെയ്തു. പേയാട് കാട്ടുവിള സ്വദേശി കുട്ടു എന്ന മൃദുലിനെയാണ് (24) 1.309 ഗ്രാം എം.ഡി.എം.എയുമായി പിടികൂടിയത്. കാട്ടാക്കട എക്സൈസ് ഇൻസ്പെക്ടർ വി.എൻ. മഹേഷിന്റെ നേതൃത്വത്തിൽ ഉദ്യോഗസ്ഥരായ ജയകുമാർ, ശിശുപാലൻ, സതീഷ് കുമാർ, ഹർഷകുമാർ, വിനോദ് കുമാർ, അനിൽകുമാർ എന്നിവർ ചേർന്നാണ് പ്രതിയെ പിടികൂടിയത്. പ്രതിയെ കോടതിയിൽ ഹാജരാക്കുമെന്ന് എക്സൈസ് അറിയിച്ചു.
