മടവൂർ പാറ ടൂറിസം : ഭൂമിയുടെ രേഖകൾ ഏറ്റുവാങ്ങി

IMG-20230519-WA0069

മടവൂർ പാറയുടെ സമഗ്ര ടൂറിസം വികസനത്തിന് വേണ്ടി ഭൂമി വിട്ടു നൽകിയവരിൽ നിന്നും രേഖകൾ ഏറ്റുവാങ്ങി. ചടങ്ങിന്റെ ഉദ്ഘാടനം കടകംപള്ളി സുരേന്ദ്രൻ എം എൽ എ നിർവഹിച്ചു. ആയിരകണക്കിന് വിനോദസഞ്ചാരികൾ വന്നു പോകുന്നയിടമായി മടവൂർ ഗുഹാക്ഷേത്രത്തെ മാറ്റണമെന്ന് എം. എൽ. എ പറഞ്ഞു.പ്രദേശത്തെ ടൂറിസം സാധ്യതകൾ പരമാവധി പ്രയോജനപ്പെടുത്തണമെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.

മടവൂർ പാറയുടെ ടൂറിസം വികസനം മുന്നിൽക്കണ്ട് രണ്ടാംഘട്ട വികസന പ്രവർത്തനങ്ങൾ നടപ്പാക്കാൻ കൂടുതൽ ഭൂമി ഏറ്റെടുക്കാനുള്ള നടപടികൾ പൂർത്തിയായി. 9 വ്യക്തികളിൽ നിന്നായി 1 ഏക്കർ 28 സെന്റ് ഭൂമിയാണ് ടൂറിസം വകുപ്പ് ഏറ്റെടുത്തത്. 3.75 കോടി രൂപയാണ് ഭൂമി ഏറ്റെടുക്കൽ നടപടികൾക്കായി വിനിയോഗിച്ചത്.
ജില്ലാ കളക്ടർ ജെറോമിക് ജോർജ് അധ്യക്ഷത വഹിച്ചു. ടൂറിസം വകുപ്പ് ഉദ്യോഗസ്ഥരും നാട്ടുകാരും പരിപാടിയിൽ സന്നിഹിതരായി.

Facebook
Twitter
LinkedIn
Telegram
WhatsApp
Print
Facebook
Twitter
Telegram
WhatsApp

Latest News

More Popular

error: Content is protected !!