നെയ്യാറ്റിൻകര: നെയ്യാറ്റിൻകര നഗരസഭയിൽ പോയകാലത്തെ സ്മരണകളുയർത്തി പ്രദേശവാസികൾ വീണ്ടും ഇന്ന് മുതൽ സൈറൺവിളി കേട്ട് തുടങ്ങും. നഗരസഭയുടെ മുകളിൽ സ്ഥാപിച്ചിരിക്കുന്ന സൈറൺ യഥാസമയം അറ്റകുറ്റപ്പണി നടത്താത്തുമൂലം കഴിഞ്ഞ 10 വർഷത്തിലധികമായി പുരാവസ്തുവായി അവശേഷിക്കുകയായിരുന്നു. സൈറൺ പുനഃപ്രവർത്തിപ്പിക്കണമെന്നാവശ്യപ്പെട്ട് പ്രദേശവാസികളടക്കം നിരന്തരം നഗരസഭയെ സമീപിച്ചിരുന്നു. വാർഡ് കൗൺസിലർ മഞ്ചത്തല സുരേഷിന്റെ നേതൃത്വത്തിൽ വാർഡ് വികസനത്തിൽ ഉൾപ്പെടുത്തി സൈറൺ നവീകരിക്കണമെന്ന ആവശ്യത്തെ തുടർന്ന് നഗരസഭാ ചെയർമാന്റെ തനത് ഫണ്ട് ഉപയോഗിച്ചാണ് സൈറൺ നവീകരിക്കാൻ പദ്ധതിയായത്. സൈറൺ ട്രയൽ റൺ ഇന്നലെ നടന്നു എല്ലാ ദിവസവും അതിരാവിലെ 5,10, ഉച്ചയ്ക്ക് 1മണി, 2 , വൈകിട്ട് 5, രാത്രി 9 മണി സമയങ്ങളിലാണ് സൈറൺ മുഴങ്ങുന്നത്.
