ദേശീയ പാതയിൽ ആലംകോട് കൊച്ചുവിള ജംഗ്ഷനിൽ മൂന്ന് കാറുകൾ കൂട്ടിയിടിച്ചുണ്ടായ അപകടത്തിൽ മൂന്ന് പേർക്ക് പരിക്കേറ്റു.
ഇന്നലെ രാത്രി എട്ടരയോടെയാണ് അപകടം സംഭവിച്ചത്. ആറ്റിങ്ങൽ ഭാഗത്ത് നിന്ന് കൊല്ലം ഭാഗത്തേക്ക് പോയ കാർ എതിർദിശയിൽ വന്ന കാറിൽ ഇടിക്കുകയായിരുന്നു. ഇടിയേറ്റ കാർ നിയന്ത്രണം തെറ്റി പുറകെ വന്ന മറ്റൊരു കാറിലും ഇടിച്ചു.
ആറ്റിങ്ങൽ ഭാഗത്ത് നിന്ന് വന്ന കാറിൽ ഒരാളായിരുന്നു യാത്രികൻ. ആറ്റിങ്ങൽ മുതൽ തന്നെ ഈ വാഹനം നിയന്ത്രണം തെറ്റിയാണ് വന്നതെന്ന് പുറകെ വന്ന യാത്രികർ പറഞ്ഞു. നിരവധി തവണ അപകടം ഉണ്ടാക്കും വിധം റോഡിൽ അഭ്യാസം കാട്ടിയതായും ഇദ്ദേഹം മദ്യപിച്ച് വാഹനം ഓടിച്ചതാകാമെന്നും നാട്ടുകാർ സംശയം പ്രകടിപ്പിച്ചു. ഇടിയേറ്റ കാറിൽ ആലംകോട് സ്വദേശികളായ പിതാവും മകളുമാണ് ഉണ്ടായിരുന്നത്.പരിക്കേറ്റവരെ ആശുപത്രിയിൽ പ്രവേശിപ്പിച്ചു. പോലീസും ഫയർ സ്ഥലത്തെത്തി സ്ഥിതി ഗതികൾ നിയന്ത്രിച്ചു.