പാറശ്ശാല: അമ്പത് ഗ്രാം എം.ഡി.എം.എയുമായി അഞ്ച് യുവാക്കൾ നെയ്യാറ്റിന്‍കര പൊലീസ് പിടിയിലായി. ഓള്‍ട്ടോ കാറിലും മാരുതി സിഫ്റ്റിലും കടത്തിയ എം.ഡി.എം.എയാണ് നെയ്യാറ്റിന്‍കര വാട്ടര്‍ അതോറിറ്റി ഓഫീസിനു മുന്നില്‍ വച്ച് പിടികൂടിയത്. ആമച്ചല്‍ സ്വദേശി അനസ് (26), ആനാട് സ്വദേശികളായ അഭിറാം (24), ഗോകുല്‍ (23), കല്ലിങ്കല്‍ സ്വദേശി വിഷ്ണു എസ്. ഗിരീഷ് (23), വഴകുറ്റി സ്വദേശി കാര്‍ത്തിക് (23) എന്നിവരെയാണ് പിടികൂടിയത്.