പേ​യാ​ട് പ​ള്ളി​മു​ക്ക് പെ​ട്രോ​ൾ​പ​മ്പി​ൽ ബൈ​ക്കി​ലെ​ത്തി ജീ​വ​ന​ക്കാ​രെ ആ​ക്ര​മി​ച്ച സംഭവം; പ്രധാന പ്രതി അറസ്റ്റിൽ

IMG-20230524-WA0115

നേ​മം: ക​ഴി​ഞ്ഞ 27ന് ​രാ​ത്രി പേ​യാ​ട് പ​ള്ളി​മു​ക്ക് പെ​ട്രോ​ൾ​പ​മ്പി​ൽ ബൈ​ക്കി​ലെ​ത്തി ജീ​വ​ന​ക്കാ​രെ ആ​ക്ര​മി​ച്ച സം​ഘ​ത്തി​ലെ പ്ര​ധാന​ പ്രതിയെ പോ​ലീ​സ് അറസ്റ്റ് ചെയ്തു. തി​രു​മ​ല പ്ലാ​വി​ള ത​ച്ച​ൻ​വി​ളാ​ക​ത്ത് വീ​ട്ടി​ൽ ഉ​ണ്ണി എ​ന്ന മ​ഹാ​ദേ​വ​നെ​യാ​ണ് തി​രു​മ​ല ഭാ​ഗ​ത്തു നി​ന്ന്​ മ​ല​യി​ൻ​കീ​ഴ് പോ​ലീ​സ് അ​റ​സ്റ്റ് ചെ​യ്ത​ത്.

ഇ​തോ​ടെ സം​ഭ​വ​വു​മാ​യി ബ​ന്ധ​പ്പെ​ട്ട് അ​ഞ്ച് പ്ര​തി​കളാണ് പോലീസ് പി​ടി​യി​ലാ​യത്. ബാ​ല​രാ​മ​പു​രം പെ​രി​ങ്ങ​മ​ല തെ​റ്റി​വി​ളാ​ക​ത്ത് വാ​ട​ക​ക്ക്​ താ​മ​സി​ക്കു​ന്ന അ​ഭി​ജി​ത്ത് (23), സ​ഹോ​ദ​ര​ൻ അ​ജി​ത്ത് (20), മു​ട്ട​ട സ്വ​ദേ​ശി അ​ന​സ് (21) എ​ന്നി​വ​ർ നേ​ര​ത്തെ പി​ടി​യി​ലാ​യി​രു​ന്നു. അ​റ​സ്റ്റി​ലാ​യ നാ​ലാ​മ​ത്തെ​യാ​ൾ തി​രു​മ​ല സ്വ​ദേ​ശി സു​ധി (21) യാ​ണ്.

ക​ഴി​ഞ്ഞ മാ​സം 27ന് ​രാ​ത്രി​യാ​ണ് പേ​യാ​ടു​ള്ള പെ​ട്രോ​ൾ പ​മ്പി​ൽ ബൈ​ക്കി​ലെ​ത്തി​യ അ​ഞ്ചം​ഗ സം​ഘം അ​ക്ര​മം ന​ട​ത്തി​യ​ത്. കു​ടി​വെ​ള്ള​ത്തി​ന്
ത​ണു​പ്പ് കു​റ​വാ​ണെ​ന്ന് ആ​രോ​പി​ച്ചാ​ണ് അ​ക്ര​മം നടത്തിയത്. പ​മ്പി​ലെ ജീ​വ​ന​ക്കാ​രാ​യ ശ്രീ​ജ​യ​ൻ, സു​രേ​ഷ് കു​മാ​ർ എ​ന്നി​വ​രെ ആ​ക്ര​മി​ച്ച
പ്ര​തി​ക​ൾ പ​മ്പി​ൽ നാ​ശ​ന​ഷ്ട​ങ്ങ​ൾ വ​രു​ത്തു​ക​യും ചെയ്തിരുന്നു.

മ​ല​യി​ൻ​കീ​ഴ് പെ​രു​കാ​വ് പൊ​റ്റ​വി​ള ഷീ​ജ ഭ​വ​നി​ൽ റാ​വു​ത്ത​ർ എ​ന്ന അ​ജി​ത്ത് (22), വി​ള​വൂ​ർ​ക്ക​ൽ പേ​യാ​ട് കു​ന്നി​ൽ​വി​ള കൈ​ലാ​സ് ഭ​വ​നി​ൽ ക​ണ്ണാ​ടി വി​ഷ്ണു എ​ന്ന വി​ഷ്ണു (20) എ​ന്നി​വ​രും കേ​സു​മാ​യി ബ​ന്ധ​പ്പെ​ട്ട് അ​റ​സ്റ്റി​ലാ​യി​രു​ന്നു. അ​റ​സ്റ്റി​ലാ​യ മ​ഹാ​ദേ​വ​നെ കോ​ട​തി​യി​ൽ ഹാ​ജ​രാ​ക്കി റി​മാ​ൻ​ഡ് ചെ​യ്തു.

Facebook
Twitter
LinkedIn
Telegram
WhatsApp
Print
Facebook
Twitter
Telegram
WhatsApp
Search

Latest News

More Popular

error: Content is protected !!