നേമം: വിളപ്പിൽ പഞ്ചായത്തിലെ കാരോട് വാർഡ് മെമ്പർ അനീഷിനെ വീടുകയറി ആക്രമിച്ച സംഭവത്തിൽ രണ്ടുപേരെ വിളപ്പിൽശാല പോലീസ് അറസ്റ്റ് ചെയ്തു. മെമ്പറുടെ അയൽവാസിയും ബന്ധുക്കളുമായ സുരേഷ് (31), ശ്രീകാന്ത് (23) എന്നിവരെയാണ് പോലീസ് അറസ്റ്റ് ചെയ്തത്.
കേസിനാസ്പദമായ സംഭവം നടന്നത് ദിവസങ്ങൾ മുമ്പായിരുന്നു. അയൽവാസികളായ പ്രതികൾ മദ്യപിച്ച് ബഹളം വെക്കുന്നത് ചോദ്യം ചെയ്തതിനാണ് ആക്രമണം നടത്തിയത്. വാർഡ് മെമ്പറെ മർദ്ദിച്ച് പരിക്കേൽപ്പിച്ച പ്രതികളെ പരാതിയുടെ അടിസ്ഥാനത്തിൽ സി.ഐ സുരേഷ്
കുമാറിന്റെ നേതൃത്വത്തിലുള്ള സംഘമാണ് പിടികൂടിയത്.
അതേസമയം സുരേഷ് നൽകിയ പരാതിയുടെ അടിസ്ഥാനത്തിൽ വാർഡ് മെമ്പർ അനീഷിനെതിരേയും പോലീസ് കേസെടുത്തിട്ടുണ്ട്.
പരിക്കേറ്റ സുരേഷും ആശുപത്രിയിൽ ചികിത്സ തേടി. അറസ്റ്റിലായ പ്രതികളെ കോടതിയിൽ ഹാജരാക്കും.