സിവിൽ സ്‌റ്റേഷനിൽ ക്ലീൻ ഡ്രൈവ് 

IMG-20230526-WA0045

മഴക്കാല പൂർവശുചീകരണത്തിന്റെ ഭാഗമായി തിരുവനന്തപുരം കുടപ്പനക്കുന്ന് സിവിൽസ്റ്റേഷനിൽ ശുചീകരണയജ്ഞം നടന്നു. ശുചിത്വമിഷന്റെ ആഭിമുഖ്യത്തിൽ നടന്ന ശുചികരണ പ്രവർത്തനങ്ങൾ ജില്ലാ കളക്ടർ ജെറോമിക് ജോർജ് ഉദ്ഘാടനം ചെയ്തു. പരിസരം മാലിന്യമുക്തമാക്കുകയെന്നത് എല്ലാവരുടെയും ഉത്തരവാദിത്തമാണെന്നും മാലിന്യനിർമാർജ്ജനത്തിൽ ഇത്തരം കൂട്ടായ പ്രവർത്തനങ്ങൾ മാതൃകയാകണമെന്നും അദ്ദേഹം പറഞ്ഞു.

 

ഓഫീസും പരിസരവും മാലിന്യമുക്തമാക്കുന്നതിന് വർഷത്തിൽ രണ്ട് തവണയെങ്കിലും ശുചീകരണ യജ്ഞം സംഘടിപ്പിക്കണമെന്നും ജില്ലാ കളക്ടർ നിർദേശിച്ചു. സിവിൽസ്‌റ്റേഷനിലെ വിവിധ ഓഫീസുകളിലെ മുഴുവൻ ജീവനക്കാരും ശുചീകരണ പ്രവർത്തനങ്ങളുടെ ഭാഗമായി. ജീവനക്കാരെ വിവിധ ഗ്രൂപ്പുകളായി തിരിച്ച് ഓഫീസും പരിസരവും വൃത്തിയാക്കുന്നതിന് ചുമതലപ്പെടുത്തുകയായിരുന്നു. ഇതോടനുബന്ധിച്ച് മാലിന്യ നിർമാർജ്ജത്തിൽ ബോധവത്കരണ ക്ലാസും ജീവനക്കാർക്കായി നടന്നു. അസിസ്റ്റന്റ് കളക്ടർ റിയ സിംഗ്, എഡിഎം അനിൽ ജോസ്.ജെ, ഡെപ്യൂട്ടി കളക്ടർമാർ എന്നിവരും ശുചീകരണ യജ്ഞത്തിൽ പങ്കെടുത്തു.

Facebook
Twitter
LinkedIn
Telegram
WhatsApp
Print
Facebook
Twitter
Telegram
WhatsApp
Search

Latest News

More Popular

error: Content is protected !!