കഴക്കൂട്ടം:പെരുമാതുറ ഒറ്റപ്പനയിൽ തെരുവുനായയുടെ ആക്രമണത്തിൽ 4 സ്ത്രീകളടക്കം 8 പേർക്ക് കടിയേറ്റു. ഇന്നലെ വൈകിട്ട് നാലോടെയാണ് സംഭവം. ഒറ്റപന സ്വദേശിനികളായ നദിയ (23), സഫീന(40), ഹസീന(40), സൈനബ(65) നിസാർ (50), റാഫി(41) ബിലാൽ(20), നാസ്(50) എന്നിവർക്കാണ് കടിയേറ്റത്. ഒരാളുടെ പരിക്ക് ഗുരുതരമാണ്. ഇവരെ ആദ്യം സ്വകാര്യ ആശുപത്രിയിലും പിന്നീട് മെഡിക്കൽ കോളേജ് ആശുപത്രിയിലും പ്രവേശിപ്പിച്ചു. വീടിന് പുറത്തു നിന്നവരെയാണ് തെരുവുനായ ആദ്യം ആക്രമിച്ചത്. തുടർന്ന് വഴിയിലുണ്ടായിരുന്നവരെയും ആക്രമിക്കുകയായിരുന്നു.