വിഴിഞ്ഞം : പോലീസ് ചമഞ്ഞെത്തിയ ആറംഗ സംഘം മറുനാടൻ തൊഴിലാളികൾ താമസിക്കുന്ന ക്യാമ്പിൽ എത്തി കൂട്ടക്കവർച്ച നടത്തിയ സംഭവത്തിൽ രണ്ട് പേർ അറസ്റ്റിൽ.
മലയാളികളും മറുനാടൻ തൊഴിലാളികളുമുൾപ്പെട്ട സംഘം തൊഴിലാളികളെ ഭീഷണിപ്പെടുത്തി അവരുടെ പക്കൽനിന്ന് 84000 രൂപയും മൊബൈൽഫോണുകളും തട്ടിയെടുക്കുകയായിരുന്നു.
പശ്ചിമ ബംഗാൾ ദിനാപുർ സ്വദേശി നൂർ അലമിയ(27), ചാല ഫ്രണ്ട്‌സ് നഗറിൽ ടി.സി. 34/222 ൽ ശ്രീഹരി(27) എന്നിവരാണ് അറസ്റ്റിലായത്.
തൊഴിലാളികൾ പിന്തുടർന്നതോടെ ഓടിരക്ഷപ്പെട്ട സംഘത്തിലെ രണ്ടുപേരെ നാട്ടുകാരുടെ സഹായത്തോടെ പിടികൂടി. രണ്ട് മലയാളികളും രണ്ട് മറുനാടൻ തൊഴിലാളികളും രക്ഷപ്പെട്ടു. ഇവരെ തിരിച്ചറിഞ്ഞതായി വിഴിഞ്ഞം പോലീസ് പറഞ്ഞു.