പാലോട് : കുരങ്ങുകൾ വീട്ടിൽക്കയറി കുഞ്ഞിനെ ആക്രമിച്ച് പരിക്കേൽപ്പിച്ചു. പെരിങ്ങമ്മല ചിറ്റൂർ മീരാൻ വെട്ടി കരിക്കകം ബ്ലോക്ക് നമ്പർ 13-ൽ മുഹമ്മദ് ഷാജു-റസിയബീഗം ദമ്പതിമാരുടെ നാലു വയസ്സുകാരി മകൾ അറഫ ഫാത്തിമയെയാണ് വീട്ടിൽക്കയറിയ മൂന്നു കുരങ്ങുകൾ ആക്രമിച്ചത്.
വീടിനുള്ളിൽ കളിക്കുകയായിരുന്ന കുട്ടിയെ മൂന്നു കുരങ്ങുകളാണ് ആക്രമിച്ചത്. വീട്ടുകാർ ബഹളം വച്ചപ്പോൾ ഇവ ഓടിപ്പോയി. ദേഹത്ത് ആഴത്തിൽ മുറിവേറ്റ കുട്ടിയെ തിരുവനന്തപുരം മെഡിക്കൽ കോളേജ് ആശുപത്രിയിൽ പ്രവേശിപ്പിച്ചു