കഴക്കൂട്ടം:തുമ്പ സ്റ്റേഷൻ കടവ് റെയിൽവേ ക്രോസിൽ ഓട്ടോയിൽ കൊണ്ടുപോയ ഇരുമ്പു വലയിൽ കുടുങ്ങി റെയിൽവേ ഗേറ്റ് തകർന്നു വീണു. ആർക്കും പരുക്കില്ല. ഇന്നലെ വൈകുന്നേരം 5.30നായിരുന്നു അപകടം.തകർന്നുവീണ ഗേറ്റിന്റെ ഭാഗം രണ്ടു ദിവസം മുൻപ് മാറ്റി സ്ഥാപിച്ചതാണ്.
ട്രെയിൻ പോകുന്നതിനായി ഗേറ്റ് താഴ്ത്തുന്ന സമയത്ത് ഓട്ടോയുടെ മുകളിൽ കെട്ടിവച്ച ഇരുമ്പ് വല ഗേറ്റിന്റെ ഒരു ഭാഗത്ത് കുരുങ്ങുകയായിരുന്നു. ഇതറിയാതെ ഓട്ടോ മുന്നോട്ട് ഓടിച്ചു പോയി. സെക്കൻഡുകൾക്കകം ഗേറ്റിന്റെ ഒരു ഭാഗത്തെ(ഗേറ്റ് ബൂം) വെൽഡിങ് ഉൾപ്പെടെയുള്ള ഭാഗം പെട്ടി നിലത്തു വീണു.
ഗേറ്റ് അടയ്ക്കുന്നതിനിടെ ഓട്ടോ കടന്നുപോയതാണ് അപകടം എന്ന് റെയിൽവേ അധികൃതർ പറയുന്നു. എന്നാൽ ഗേറ്റ് നിർമാണത്തിലെ അപാകതയാണ് അപകടകാരണം എന്ന് ആരോപിച്ച് നാട്ടുകാർ പ്രതിഷേധിച്ചതോടെ തുമ്പ പൊലീസ് ആർപിഎഫ് എന്നിവർ സ്ഥലത്തെത്തി.